Connect with us

Hi, what are you looking for?

NEWS

മണ്ണ് മാഫിയയുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ പ്രദേശ വാസികൾ വാഹനങ്ങൾ തടഞ്ഞു.

കോതമംഗലം – പോത്താനിക്കാടിൻ്റെ കിഴക്കൻ മേഖലയായ വാക്കത്തിപ്പാറ, വെളിച്ചെണ്ണക്കണ്ടം പ്രദേശങ്ങളിൽ മണ്ണ് മാഫിയയുടെ വിളയാട്ടം മൂലം പൊറുതിമുട്ടിയ പ്രദേശ വാസികൾ വാഹനങ്ങൾ തടഞ്ഞു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ വാക്കത്തിപ്പാറ, വെളിച്ചെണ്ണക്കണ്ടം റോഡിൽ സ്വകാര്യ വ്യക്തിയുടെ, മുമ്പ് വയലായിരുന്ന സ്ഥലത്ത് ദിവസങ്ങളായി മണ്ണടിച്ച് നികത്തുന്നതുമൂലം ജനങ്ങളുടെ സ്വൈര്യ ജീവിതം തടസപ്പെടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

കനത്ത മഴയത്തും മണ്ണെടുപ്പ് തുടരുന്നതിനാൽ റോഡ് തകർന്ന് കുളമായെന്നാണ് പരാതി. മാത്രമല്ല കുന്നിടിച്ച് നികത്തുന്നത് വൻ പാരിസ്ഥിക പ്രശ്നങൾക്കും കാരണമാകും. ചെറുവാഹനങ്ങളും കാൽനടയാത്രക്കാരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, അനുവാദത്തോടെ നടത്തുന്ന മണ്ണെടുപ്പ് തടയാൻ നിയമപരമായി അധികാരമില്ലെന്നാണ് പോത്താനിക്കാട് പോലീസിൻ്റെ നിലപാട്.

You May Also Like

error: Content is protected !!