കോതമംഗലം : അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതി “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിന്റെ ഭാഗമായുളള ആലോചന യോഗം കോതമംഗലം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആന്റണി ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു . ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് മനസ്സോടിത്തിരി മണ്ണ് പദ്ധതിയെപ്പറ്റി വിശദീകരിക്കുകയും, പഞ്ചായത്ത് / മുനിസിപ്പല്‍ തലത്തിലുളള വിവരം ചര്‍ച്ച ചെയ്യുകയും ചെയ്തു.
അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ കണ്ടെത്തിയിട്ടുളള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും എല്ലാ സേവനങ്ങളും നല്‍കി 2025 നവംബര്‍ 1-ന് സംസ്ഥാനത്തെ അതിദാരിദ്ര മുക്തമായി പ്രഖ്യാപിക്കുന്നതിനു ലക്ഷ്യമിട്ടുളള പദ്ധതിയാണ് “മനസ്സോടിത്തിരി മണ്ണ്” അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതി.യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി , പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്, ഷിബു കുര്യാക്കോസ്,
ഡോ.വിജയന്‍ നങ്ങേലില്‍, മാര്‍ തോമ ചെറിയപളളി ട്രസ്റ്റിമാരായ എബി വര്‍ഗീസ്, കെ.കെ.ജോസഫ്, പീസ് വാലി ഫൗണ്ടേഷന്‍ ഭാരവാഹികളായ പി.എം അബൂബക്കര്‍, സാബിത് ഉമ്മര്‍,സലിം ചെറിയാന്‍ (എം ബി എം എം അസോസിയേഷൻ സെക്രട്ടറി), അഡ്വ.മാത്യു ജോസഫ് (സെക്രട്ടറി സെന്റ് ജോസഫ് ഹോസ്പിറ്റല്‍), രൂപേഷ് ശശിധരന്‍, ജോര്‍ജ് ജോസഫ് തകടിയില്‍, ജോസ് കുര്യന്‍ ഇലഞ്ഞിക്കല്‍, ഹോര്‍മിസ് തരകന്‍, പോള്‍ ആന്റണി ഉള്ളൂപ്പാട്ട് , പി.സി ജെയിംസ് പിട്ടാപ്പിളളില്‍ തുടങ്ങിയ സന്നദ്ധരായ വ്യക്തികള്‍, മൂവാറ്റുപുഴ ആർ ഡി ഒ പി എം മണി,തഹസില്‍ദാര്‍ എം അനിൽകുമാർ,തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍,ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
