കോതമംഗലം :നെല്ലികുഴി ഇന്ദിരഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജൻ പി. വി. മനസായെ വെടിവെച്ചു കൊലപ്പെടുത്തിയ രഖിലിന് ആയുധ പരിശീലനവും ലഭിച്ചതായി തെളിവുകൾ. രഖിലിന് കള്ളത്തോക്കുകൾ കൈമാറിയ സോനുകുമാറും, ഇടനിലക്കാരനായി പ്രവർത്തിച്ച ടാക്സി ഡ്രൈവർ മനീഷ് കുമാർ വർമ്മയും ചേർന്നാണ് പരിശീലനം നൽകിയത്. തോക്കിൽ വെടിയുണ്ട നിറക്കാനും, വെടിയുതിർക്കാനുമുള്ള പരിശീലനമാണ് ഇവർ നൽകിയത്. മാത്രവുമല്ല രഖിൽ ഇവരുടെ ഒപ്പം സഞ്ചരിക്കുന്ന ഒരു ചിത്രവു മനേഷ് കുമാറിന്റെ ഫോണിൽ നിന്ന് ലഭിച്ചു.
ഇതിനു പുറമെ ഒരു കാറിൽ ഒരുമിച്ചു സഞ്ചരിക്കുന്ന ചിത്രവുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. ഗുണ നിലവാരമുള്ള കള്ള തോക്കുകൾ ബിഹാറിൽ ലഭിക്കുന്ന സ്ഥലങ്ങളെകുറിച്ച് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നാണ് രഖിലിന് വിവരം ലഭിച്ചത്.മനീഷ് കുമാറിനെ പരിചയപ്പെട്ട രഖിൽ ഇദ്ദേഹം വഴിയാണ് സോനുകുമാരിലേക്കെത്തുന്നതും തോക്ക് 35000 രൂപക്ക് വാങ്ങുന്നതും. തോക്ക് കൈമാറിയ രണ്ടു പേരെയും കഴിഞ്ഞ ദിവസം ബിഹാറിൽ നിന്ന് കോതമംഗലം പോലീസ് പിടികൂടിയിരുന്നു.