Connect with us

Hi, what are you looking for?

NEWS

മലയാറ്റൂർ തീർത്ഥാടനം: തിരക്ക് മുൻനിർത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും

കൊച്ചി:മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച് ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം.

എല്ലാ വകുപ്പുകളുയും ഏകോപനത്തോടെ പ്രവർത്തിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളിൽ സ്ലാബ് ഇടുന്ന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ജനത്തിരക്ക് മുന്നിൽക്കണ്ട് എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു.

മാർച്ച് 23 മുതൽ ഏപ്രിൽ 30വരെയാണ് മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ വാരം. ഈ ദിവസങ്ങളിൽ ക്രമസമാധാന ചുമതലയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കും. ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും പോലീസിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തും. തിരുനാൾ ദിനങ്ങളിൽ പോലീസ് പട്രോളിഗ് ശക്തമാക്കും. പുഴയോരത്തും തടാകത്തിന്റെ സമീപത്തും സുരക്ഷാ മുന്നൊരുക്കങ്ങൾ ഒരുക്കും. ഭിക്ഷാടനം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കും.

പള്ളി പരിസരത്തും അടിവാരത്തുമായി കുടിവെള്ളത്തിന് ആവശ്യമായ പബ്ലിക് ടാപ്പുകൾ സ്ഥാപിക്കാനും കാൽനടയായി വരുന്ന യാത്രക്കാർക്കായി വഴിയരികിലെ പബ്ലിക് ടാപ്പുകൾ പുനരുദ്ധാരണം ചെയ്യാനും വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി.

സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവർ സംയുക്തമായി സ്ക്വാഡുകൾ രൂപീകരിച്ച് കടകളിൽ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ കടകൾക്ക് നിർദേശം നൽകും. അനധികൃത മദ്യ വിൽപ്പനയും ലഹരിപദാർത്ഥങ്ങളുടെ വില്പനയും തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും.

വനം വകുപ്പിന്റെ നേതൃത്വത്തിൽ വന സംരക്ഷണ – ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും. തീർത്ഥാടന കേന്ദ്രത്തിനോട് ചേർന്ന വനമേഖലകളിൽ പരിശോധനകളും നടക്കും. അടിവാരത്തും കുരിശുമുടിയിലും മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കും. ആംബുലൻസുകളും സ്ട്രക്ചറുകളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. റോഡുകളിലെ സുരക്ഷ ഉറപ്പുവരുത്താനും കുഴികളും കാനകളും അടയ്ക്കുന്നതിനും അപകടസൂചികൾ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.

തീർത്ഥാടകർ പുഴയിലും തടാകത്തിലും ഇറങ്ങി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ നടപടികൾ സ്വീകരിക്കും. തീപിടിത്തം തുടങ്ങിയ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് അഗ്നി രക്ഷാ സേനയുടെ സേവനം ഉറപ്പാക്കും. താൽക്കാലിക വൈദ്യുതി കണക്ഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കാനും കൂടുതൽ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുവാനും കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. വിശുദ്ധവാരത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ വിവിധ ഡിപ്പോകളിൽ നിന്ന് മലയാറ്റൂരിലേക്ക് സർവീസ് ആരംഭിക്കും. ഗതാഗതം സൗകര്യം ഉറപ്പുവരുത്താൻ പ്രൈവറ്റ് ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റ് നൽകും.

മാലിന്യ നിർമ്മാർജ്ജനം ഉറപ്പുവരുത്തുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കും. എല്ലായിടങ്ങളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. കടകളിലെ മാലിന്യങ്ങൾ കൃത്യമായി നിർമാർജനം ചെയ്യുന്നതിന് സംവിധാനം സജ്ജമാക്കും. ശുചിത്വ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് വാളൻ്റിയർമാരുടെ സേവനം ഉറപ്പുവരുത്തും. ആലുവ പാലസ് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി, എ.എസ്.പി മോഹിത് റാവത്ത്, മലയാറ്റൂർ പള്ളി വികാരി ഫാ: വർഗീസ് മണവാളൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വൈദികർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ കോതമംഗലം കേബിൾ ബ്രോഡ്കാസ്റ്റിംഗ് സർവീസ് കമ്പനി ലിമിറ്റഡ് എയർകണ്ടീഷൻ ചെയ്തു നൽകിയ മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

CRIME

കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ...

CRIME

കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...

NEWS

കോതമംഗലം – കോതമംഗലത്ത്, ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു; ഇന്ന് പുലർച്ചെ ആറോളം ആനകളാണ് എത്തിയത്.ഭൂതത്താൻകെട്ടിനു സമീപം പരപ്പൻചിറ ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളായ എൽദോസ് ,ജോയി എന്നിവരുടെ വീടിനു സമീപമാണ്...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

കോതമംഗലം: ചെറുവട്ടൂർ ആസ്ഥാനമായി സമാന്തര വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഷുവർ സക്സസ് സ്റ്റഡി സെന്ററിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാംസ്‌കാരിക, സാമൂഹ്യ...

NEWS

കോതമംഗലം: തങ്കളം മാളിയേലിൽ പരേതനായ എം.സി.തരിയൻ്റെ ഭാര്യ മറിയാമ്മ തരിയൻ (85) അന്തരിച്ചു. മക്കൾ: മേരി ,ഏലിയാമ്മ, ചിന്നമ്മ, ജോയി,ഷെൻസി,ഷെബി, ബിൻസൺ. മരുമക്കൾ: പരേതനായ പി.പി.തോമസ് പുന്നോർപ്പിള്ളിൽ നെടുങ്ങപ്ര, ജി.മാത്യു കാനാമ്പുറത്തു കുടി...

NEWS

കോതമംഗലം : വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോതമംഗലം നഗരസഭയിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോതമംഗലം മുനിസിപ്പാലിറ്റിയിലെ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു.എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപയും...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 25 -)0 വാർഡിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം...

error: Content is protected !!