കോതമംഗലം : മലയിൻകീഴ് ഫാദർ ജെ ബി എം യു പി സ്കൂളിൽ ജെബിഎം കിഡ്സ് ഡേ & മെറിറ്റ് ഡേ ആഘോഷിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു അയ്യങ്കോലിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,ഹെഡ്മാസ്റ്റർ ഫാദർ ജെയ്സൺ ജോർജ്, , വാർഡ് കൗൺസിലർ രമ്യ വിനോദ്, പിടിഎ പ്രസിഡന്റ് മനോജ് സി.റ്റി, മാസ്റ്റർ അലൻ ഷിജോ, ജൂഡ് ജോസഫ് നിക്സൺ, കുമാരി റോസന്ന ഷാജി എന്നിവർ പങ്കെടുത്തു. സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായവരേയും പങ്കെടുത്തവരേയും ചടങ്ങിൽ അനുമോദിച്ചു.സ്കൂളിലെ എൽ.കെ.ജി,യു.കെ.ജി,ഒന്നാം ക്ലാസ് കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു.
