കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 250 മീറ്റർ നീളത്തിൽ നിർമ്മിച്ച മഹിമ പടി അംഗൻവാടി 90 സെന്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യുവിന്റെ അധ്യക്ഷതയിൽ ആന്റണി ജോൺ എം എൽ എ നാടിന് സമർപ്പിച്ചു.
ഈ വാർഡിലെ ഏറ്റവും പ്രധാനപ്പെട്ടതും കോളനി, 3 സെന്റ് പ്രദേശങ്ങളെ 90 സെന്റ് വഴി നേര്യമംഗലവുമായി ബന്ധിപ്പിക്കുന്ന സമാന്തര പാത കൂടിയാണിത്. ഈ പദ്ധതി നിലവിൽ വന്നതോടെ കാലാകാലങ്ങളായുള്ള പ്രദേശവാസികളുടെ പ്രധാനപ്പെട്ട ആവശ്യത്തിന് ശാശ്വത പരിഹാരം കാണാൻ എം എൽ എ യ്ക്കും, ഗ്രാമപഞ്ചായത്തിനും സാധിച്ചു.
വാർഡ് മെമ്പർ ഹരീഷ് രാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിഐ ലോക്കൽ സെക്രട്ടറി സിറിൻ ദാസ്, മുൻ വാർഡ് മെമ്പർമാരായ കെ. പി വിജയൻ, അനീഷ് മോഹനൻ,എസ്.എൻ.ആർ.എ സെക്രട്ടറി വി. കെ ഷാജൻ,di വൈ എഫ് ഐ മേഖലാ സെക്രട്ടറി അമൽ കെ. എസ്,അജി കൊളക്കാട്ടുകുടി,വി. ആർ നാരായണൻ നായർ തുടങ്ങിയവരും പ്രദേശവാസികളും ചടങ്ങിൽ സംബന്ധിച്ചു.
