കോതമംഗലം: ലയൺസ് ക്ലബ്ബ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി “പീസ് വിത്തൗട്ട് ലിമിറ്റ് “എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ തലത്തിൽ ഇടപ്പള്ളി ലുലു മാളിൽ നടത്തിയ ചിത്രരചന മൽസരത്തിൽ കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത കോതമംഗലം എം.എ. ഇൻ്റർനാഷണൽ സ്കൂളിലെ കുമാരി മരിയ ഹന്ന എൽസൺ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂവായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ എസ് ഡി വി ഇംഗ്ലീഷ് മീഡിയം സെൻ്ററൽ സ്കൂളിൽ നിന്നുള്ള കുമാരി അനുഷ ജി ; കാലടി ബി. എച്ച് എസ് സ്കൂളിലെ അയ്യപ്പദാസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികളായി.
ക്ലബ്ബ് തലത്തിൽ നടത്തിയ 7500 കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിൽ വിജയികളായ 160 കുട്ടികളാണ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തത്. വിജയികൾക്ക് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ രാജൻ എൻ നമ്പൂതിരി പുരസ്കാരങ്ങൾ വിതരണം ചെയ്തു. കോതമംഗലം ഗ്രേറ്റർ പ്രസിഡന്റ് ലയൺ ഡിജിൽ സെബാസ്റ്റ്യൻ,റീജിയൻ ചെയർമാൻ ലയൺ കെ സി മാത്യൂസ് സനിഹിതകാരായിരുന്നു. ഡിസ്ട്രിക്റ്റിന്റെ പീസ് പോസ്റ്റർ സെക്രട്ടറി സിജി ജോയി ആയിരുന്നു കവിയും സാഹിത്യകാരനുമായ ശ്രീ. സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരുന്നു