Connect with us

Hi, what are you looking for?

NEWS

എം.എ. കോളേജില്‍ മഴ വില്ലിന് തിരിതെളിഞ്ഞു

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ക്കായി മഴവില്ല് 2023 ടാലന്റ്‌ഷോ – യ്ക്ക് തിരിതെളിഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ മഴവില്ല് 2023 ടാലന്റ്‌ഷോ ഉദ്ഘാടനം ചെയ്തു. ഡീന്‍,സ്റ്റുഡന്റ് ആക്റ്റിവിറ്റീസ്-ഡോ. ആശാ മത്തായി, കള്‍ച്ചറല്‍ ഫോറം കോര്‍ഡിനേറ്റര്‍ ഡോ. അശ്വതി ബാലചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന യോഗത്തില്‍ പ്രസംഗിച്ചു. മത്സരങ്ങള്‍ എന്നതിലുപരി വിദ്യാര്‍ത്ഥികളുടെ കലാവാസനകളെ കണ്ടെത്തുന്നതിനും,ആവിഷ്‌കരിക്കുന്നതിനും വേണ്ടിയാണ്, മഴവില്ല് 2023-ന്റെ അരങ്ങ് ഒരുക്കിയിട്ടുള്ളത്. കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് 5 ദിവസളിലായാണ് (ഓഗസ്റ്റ് -9, 10, 11, 22, 23 ) വിവിധ കലാ അവതരണങ്ങള്‍ക്ക് അവസരം നല്‍കി മഴവില്ല് 2023 സംഘടിപ്പിക്കുന്നത്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...