കോതമംഗലം: പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതക്കും ഹരിത പ്രവർത്തനങ്ങൾക്കുമുള്ള ആഗോള അംഗീകാരമായി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ മെൻ്റേഴ്സ് ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ അന്താരാഷ്ട്ര ഗ്രീൻ കോളേജ് അവാർഡ് കോതമംഗലം മാർ അത്താനേഷ്യസ് എൻജിനീയറിങ് കോളേജിന് ലഭിച്ചു.
ന്യൂയോർക്ക് കൊർണൽ സർവകലാശാലയിലെ ഇൻഡസ്ട്രിയൽ ആൻഡ് ലേബർ സ്കൂളിൽ വച്ച് നടന്ന ഒമ്പതാമത് ഗ്രീൻ സ്കൂൾ സമ്മേളനത്തിൽ വച്ച് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അവാർഡ് ഏറ്റുവാങ്ങി.
ചടങ്ങിൽ മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, മാർ അത്തനേഷ്യസ് ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ സന്നിഹിതരായിരുന്നു. പരിസ്ഥിതി സൗഹൃദ ക്യാമ്പസ് പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ ചിന്താഗതികൾ, അക്കാദമിക് രംഗത്ത് ഹരിത ആശയങ്ങൾ ഉൾപ്പെടുത്തൽ എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് അന്താരാഷ്ട്ര ഗ്രീൻ കോളേജ് അവാർഡ് എം എ എൻജിനീയറിങ് കോളജിന് ലഭിച്ചത്. കഴിഞ്ഞ വർഷം മാർ അത്തനേഷ്യസ് ആർട്സ് കോളേജാണ് ഈ അവാർഡിന് അർഹരായത്.
