കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2023-24 വർഷത്തെ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം നടന്നു. കോളേജ് യൂണിയന്റെ ഉദ്ഘാടനം കോതമംഗലം എം എൽ എ ആന്റണി ജോണും , ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം വിനയ് ഫോർട്ടും, ആട്ടം സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്ന് നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ,സ്റ്റുഡന്റ് ഡീൻ ഡോ. ആശാ മത്തായി ,സ്റ്റാഫ് അഡ്വൈസർ ഡോ. അന്നു അന്ന വർഗീസ് , ആർട്സ് ക്ലബ്ബ് കോർഡിനേറ്റർ ഡോ. അശ്വതി ബാലചന്ദ്രൻ,കോളേജ് യൂണിയൻ ചെയർമാൻ ആനന്ദ് സജി , വൈസ് ചെയർപേർസൺ മുനീറ അഷ്‌റഫ്,ആർട്സ് ക്ലബ് സെക്രട്ടറി അനീറ്റ സൺസിറിൽ , ജൂനിയർ സൂപ്രണ്ട് ദീപു. വി. ഇ,കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അലൻ ജോജൻ , എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, എം. എ. കോളേജ് മ്യൂസിക്ക് ബാന്റായ സപ്തയുടെ ഉദ്ഘാടനഷോയും അരങ്ങേറി.
