കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം നടന്നു.ഹയർ സെക്കൻഡറി കഴിഞ്ഞു കോളജിൽ എത്തിയ കുട്ടികളെ പുതിയ അന്തരീക്ഷവുമായി പരിചയപ്പെടുത്തുന്നതിനും,
അവരെ പുതിയ ചുറ്റുപാടുകളുമായി അടുപ്പിക്കാനും, സഹ വിദ്യാർത്ഥികളുമായും, അധ്യാപകരുമായും നല്ലൊരു ബന്ധം വളർത്തിയെടുക്കാനും,പുതുതായി കോളേജിൽ പ്രവേശിച്ചവരെ അവരുടെ സമപ്രായക്കാരുമായി ഇടപഴകുന്നതിനുമെല്ലാം പ്രാപ്തരാക്കുകയാണ് ലക്ഷ്യം. പ്രോഗ്രാമിന്റെ ഉദ്ഘാടനം എറണാകുളം ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഐ ആർ എസ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു.പുതിയതായി ആരംഭിച്ച നാലു വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ച് പാലാ സെന്റ്. തോമസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ലിബിൻ കുര്യാക്കോസ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു.സ്റ്റുഡന്റ്‌സ് കൗൺസിലർ മീര എസ് ചെമ്പരത്തി, ഡോ .ക്ലോഡിൻ റോച്ച എന്നിവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ,
7 ടു 9 ഗ്രീൻ സ്റ്റോർ മാനേജിങ് ഡയറക്ടർ ബിട്ടു ജോൺ,മൂലമറ്റം സെന്റ്. ജോസഫ്സ് കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. മാത്യു കാനമല,കേരള ജനമൈത്രി പോലീസ് പരിശീലകൻ അജേഷ് കെ. പി, എം. എ. കോളേജ് പ്ലേസ്മെന്റ് ഓഫീസർ ആഷ്‌ലി ജോസ്,കാലാവസ്ഥവ്യതിയാന മേഖലയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുസ്ഥിര ഫൌണ്ടേഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ദീപ എ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.