കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് , കമ്പ്യൂട്ടർ സയൻസ്/ ഡാറ്റ അനലിറ്റിക്സ്,ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സൂവോളജി എന്നി വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ് . നെറ്റ് /പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.
കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫീസിൽ അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.കൂടാതെ മൈക്രോ ബയോളജി വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവും ഉണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 24/04/25 വ്യാഴാഴ്ചക്കകം www. macollege.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷ സമർപ്പിക്കണമെന്ന്
പ്രിൻസിപ്പൽ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0485-2822378
