കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ ഏക ദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് “പാസ് വേർഡ്” നടന്നു. സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പും, എം. എ. കോളേജും സംയുക്തമായിട്ടായിരുന്നു പരീശീലന ക്യാമ്പ് സംഘടിപ്പിച്ചത്.കോതമംഗലം എം എൽ എ ആന്റണി ജോൺ ക്യാമ്പ് ഉത്‌ഘാടനം ചെയിതു. കോതമംഗലം ഡെപ്യൂട്ടി തഹസീൽദാർ ജെയ്‌സൺ മാത്യു അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സ്വാഗതവും, ആലുവ, കോച്ചിങ് സെന്റർ ഫോർ മൈനൊരിറ്റി യൂത്ത് (സി. സി. എം. വൈ.) പ്രിൻസിപ്പൽ ഡോ. സുലേഖ കെ. കെ. പദ്ധതി വിശദീകരണവും നടത്തി.
സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പ്, മതന്യുനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക -സാമ്പത്തിക -വിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന വിവിധ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളും, പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനം ലക്ഷ്യം വച്ചുകൊണ്ട് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പയാ “പാസ് വേഡ്”.വിദ്യാർത്ഥികളിൽ അന്തർലീനമായിക്കിടക്കുന്ന കഴിവുകളെ കണ്ടെത്തി, ഉപരി പഠന മേഖലകളിൽ തങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഭാവി സാദ്ധ്യതകൾ പരമാവധി പ്രയോജനപെടുത്താൻ അവരെ പ്രാപ്തരാക്കുകയെന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം.
കോതമംഗലം മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കോളേജ് സ്റ്റുഡന്റ് ഡീൻ ഡോ. എബി. പി. വർഗീസ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ പവിത്ര കെ. ആർ, പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. മൃദുല വേണുഗോപാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.എറണാകുളം മഹാരാജാസ് കോളേജ് റിട്ട. പ്രൊഫ. ഡോ. ജോസഫ്. പി. വി., അഡ്വ. ചാർളി പോൾ എന്നിവർ ക്ലാസുകൾ നയിച്ചു.
ചിത്രം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും, എം. എ. കോളേജും സംയുക്തമായി നടത്തിയ ഏക ദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ” പാസ് വേഡിന്റെ ഉത്‌ഘാടനം കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവഹിക്കുന്നു. ഡോ. എബി പി വര്ഗീസ്, ഡോ. സുലേഖ കെ. കെ., സിന്ധു ഗണേശൻ, ജെയ്സൺ മാത്യു, ഡോ. മഞ്ജു കുര്യൻ, ഡോ. ജോസഫ് പി. വി, പവിത്ര കെ ആർ, ഡോ. മൃദുല വേണുഗോപാൽ എന്നിവർ സമീപം