കോതമംഗലം :ജപ്പാനിലെ ടോക്യോവിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയുള്ള താരമാണ് ലോംഗ്ജംപിൽ മത്സരിക്കുന്ന എം ശ്രീശങ്കർ. 8.26 മീറ്റർ ചാടിയ ശ്രീ ശങ്കറിൻ്റെ പേരിലാണ് നിലവിൽ നാഷണൽ റെക്കോഡ്.ശ്രീശങ്കർ ഇന്ത്യക്കായി മെഡൽ കൊണ്ട് വരുമെന്ന് തന്നെയാണ് മാതാപിതാക്കളും, കോച്ചും, മുൻ ഇന്ത്യൻ താരങ്ങളുമായ മുരളിയുടെയും ബിജിമോളുടെയും പ്രതീക്ഷ. പഞ്ചാബിലെ പട്യാലയിൽ വച്ച് നടക്കുന്ന ഇൻ്റർ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യഷിപ്പിന് ശേഷം ഇന്ത്യൻ താരങ്ങൾ ടോക്യോവിലേക്ക് തിരിക്കും.
കൊച്ചി എയർപോർട്ടിൽ വച്ച് നടന്ന യാത്രയയപ്പിൽ ശ്രീശങ്കറിൻ്റെ മാതാപിതാക്കളെ കൂടാതെ അത്ലറ്റിക് വെൽഫെയർ അസോസിയേഷൻ ( അശ്വ) പ്രസിഡണ്ടും കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണറുമായ റോയി വർഗീസ് ഐ ആർ എസ് , കസ്റ്റംസ് സൂപ്രണ്ട് ഷിജോ തോമസ്, എയർ ഇന്ത്യ മാനേജർ ജോൺസൺ പി എ , അശ്വ ക്ലബ്ബ് അംഗങ്ങളായ അനീഷ് തങ്കപ്പൻ, ജോമോൻ ജോസ് എന്നിവർ പങ്കെടുത്തു.