കോതമംഗലം : എം.പി.വീരേന്ദ്രകുമാർ എം.പി. സമൂഹത്തിലെ അധസ്ഥിതർക്കു വേണ്ടി പാർലമെന്റിൽ എന്നും ശബ്ദമുയർത്തിയ വ്യക്തിത്വമായിരുന്നെന്നും, പരിസ്ഥിതി മേഖലയിൽ പ്ലാച്ചിമട കൊക്കോക്കോള സമരത്തിൽ അദ്ദേഹത്തിന്റെ നേതൃപാടവം എടുത്തു പറയേണ്ടതാണെന്നും ആന്റണി ജോൺ എം.എൽ.എ.പറഞ്ഞു. എം.പി.വീരേന്ദ്രകുമാർ എം.പി.യുടെ സ്മരണക്കായ് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച നിർദ്ദന വിദ്യാർത്ഥികൾക്ക് പഠനനസഹായ വിതരണത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടനം കോതമംഗലത്ത് വച്ച് നടത്തി സംസാരിക്കുകയായിരുന്നു ആന്റണി ജോൺ എം.എൽ.എ.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്ന അന്തരിച്ച ലോക് താന്ത്രിക് ജനതാദൾ സ്ഥാപക നേതാവ് എം.പി.വീരേന്ദ്രകുമാർ എം.പി.യുടെ സ്മരണക്കായി “ഓർമ്മകളിലെ എം.പി.വി ” എന്ന പേരിൽ കോതമംഗലം നിയോജക മണ്ഡലത്തിലെ ഹൈസ്ക്കൂൾ വിദ്യാഭ്യാസം നടത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിർദ്ദന വിദ്യാർത്ഥികൾക്ക് പഠന സഹായ വിതരണത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടനം കോതമംഗലം റ്റി.ബി.അങ്കണത്തിൽ നടത്തി. ചടങ്ങിൽ എൽ.ജെ.ഡി.നിയോജകമണ്ഡലം പ്രസിഡന്റ് മനോജ് ഗോപി അദ്ധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ പ്രതിപക്ഷ നേതാവ് നൗഷാദ് കെ.എ.മുഖ്യ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ടിസാറാണി, ഷാഹിന പി.എച്ച്, സിസ്റ്റർ ജോസിലിൻ, പോൾ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. കോതമംഗലം നിയോജക മണ്ഡലത്തിലെ സെന്റ് അഗസ്ത്യൻ ഗേൾസ് ഹൈസ്ക്കൂൾ, മാതിരപ്പിള്ളി, അയ്യങ്കാവ് തുട തുടങ്ങിയ ഗവൺമെന്റ് ഹൈസ്ക്കൂളുകളിലെ കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പഠന ഉപകരണങ്ങൾ നൽകിയത്.സാമൂഹ്യ അകലം പാലിച്ച് ആണ് പരിപാടി നടത്തിയത്. ചടങ്ങിൽ പങ്കെടുക്കുമെന്ന് എൽ.ജെ.ഡി.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടി സ്വാഗതവും ട്രഷറർ തോമസ് കാവുംപുറം നന്ദിയും പറഞ്ഞു.