Connect with us

Hi, what are you looking for?

NEWS

എം.എ.കോളേജിൽ എൻ ഇ പി ദേശീയ സെമിനാർ ആരംഭിച്ചു

കോതമംഗലം: മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ എൻഇപി ദേശീയ സെമിനാർ മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. ‘ഉന്നതവിദ്യാഭ്യാസത്തിന്റെ പുനഃക്രമീകരണം: എൻ ഇ പി നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗങ്ങളും പുതുമകളും ‘ എന്നതാണ് സെമിനാറിന്റെ വിഷയം. കോളേജ് സ്റ്റുഡൻസ് സെന്ററിൽ ചേർന്ന ഉദ്ഘാടനയോഗത്തിന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷക ഡോ. ഷക്കീല ഷംസു ,മാർ അത്തനേഷ്യസ് കോളേജ് IQAC കോർഡിനേറ്റർ ഡോ. ബിനു വർഗീസ്, സെമിനാർ കോർഡിനേറ്റർ ശരത് ജി.നായർ എന്നിവർ പ്രസംഗിച്ചു. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള സാഹചര്യങ്ങൾ മാത്രമല്ല മനോഭാവവും മാറേണ്ടതുണ്ടെന്ന് വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ അഭിപ്രായപ്പെട്ടു. ട്വിന്നിംഗ്,ഡ്യുവൽ ഡിഗ്രി പ്രോഗാമുകൾക്ക് വിദേശസർവ്വകലാശാലകളുമായി സഹകരിച്ച് മുന്നേറുന്നതിന്റെ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ബിരുദതലത്തിൽ വരുന്ന മാറ്റങ്ങൾ പടിപടിയായി തുടർന്നുള്ള ഗവേഷണോന്മുഖ തുടർ പഠനസമ്പ്രദായങ്ങളിലും പ്രതിഫലിക്കുമെന്നതിനാൽ മാറ്റത്തെ ഉൾക്കൊള്ളാൻ അദ്ദേഹം ആഹ്വാനം ചെയ്തു. തുടർന്ന് ദേശീയ വിദ്യാഭ്യാസനയത്തിന്റെ പരിപ്രേക്ഷ്യത്തിൽ ഉന്നതവിദ്യാഭ്യാസത്തിലെ മാറ്റങ്ങൾ എന്ന വിഷയം ഡോ. ഷക്കീല ഷംസു അവതരിപ്പിച്ചു. ആഗോള തലത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെടുമെന്നതിനാലാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം പ്രായോഗികമാക്കുന്നതെന്നും സാങ്കേതിക മികവിൽ മുന്നേറുന്ന പുതിയ ലോകത്ത് ഏറ്റവും കൂടുതൽ മാനവവിഭവ ശേഷിയുള്ള വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും ഡോ. ഷക്കീല ഷംസു അഭിപ്രായപ്പെട്ടു. ഇന്റർ ഡിസിപ്ലിനറി, മൾട്ടി ഡിസിപ്ലിനറി, ട്രാൻസ് ഡിസിപ്ലിനറി സങ്കല്പനങ്ങൾ, ഇൻസ്റ്റിറ്റ്യൂഷനൽ ഡവലപ്മെന്റ് പ്ലാൻ എന്നിവയെക്കുറിച്ച് വിശദമാക്കിക്കൊണ്ട് അധ്യാപകർ തങ്ങൾ പരിശീലിപ്പിക്കപ്പെട്ട പാതയിൽനിന്നും പുതിയ കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അധ്യാപന രീതിയിലും പാഠ്യപദ്ധതിയിലും മാറ്റം വരുത്തി പഠിതാവിന്റെ മൗലികമായ കഴിവുകളെ ശക്തിപ്പെടുത്തുന്ന തരത്തിൽ വൈവിധ്യപൂർണവും സമഗ്രവുമായ പഠനസംവിധാനം സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ഡോ. ഷക്കീല ഷംസു ബോധ്യപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസത്തിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ യു ജി പാഠ്യപദ്ധതി നവീകരണം എന്ന വിഷയത്തിൽ ഡോ. ഷെഫീക് വി. (റിസർച്ച് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി , കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ ) കേരളത്തിൽ NEP നടപ്പാക്കുന്നതിന് സർക്കാർ തലത്തിൽ സ്വീകരിച്ച നയപരിപാടികൾ വിശദമാക്കി. സെപ്റ്റംബറിൽ കേരളത്തിലെ എല്ലാ സർവ്വകലാശാലകളും 4 വർഷ ബിരുദപ്രോഗ്രാമിന്റെ പാഠ്യപദ്ധതിയും റെഗുലേഷനും പുറത്തിറക്കുമെന്ന് അഭിപ്രായപ്പെട്ടു. മികച്ച പഠനം ഉറപ്പാക്കുന്നതിന് കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ നിശ്ചിത ക്രെഡിറ്റ് നേടാൻ വിദ്യാർത്ഥികൾക്ക് ഏത് സർവ്വകലാശാലയിലെയും സ്ഥാപനങ്ങളെയും ആശ്രയിക്കാവുന്ന വിധത്തിൽ സ്വാതന്ത്ര്യം നൽകുന്നതും സമാന്തര ഓൺലൈൻ പഠന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതുമായ നൂതന സംവിധാനത്തിലേക്ക് കേരളം മാറുമ്പോൾ അക്കാദമിക തലത്തിൽ പരിശീലന പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
മാർ അത്തനേഷ്യസ് കോളേജ്, നാകിന്റെയും , റൂസയുടെയും സഹകരണത്തോടെയാണ് കോളേജ് അധ്യാപകർക്കായി ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നത്.വിവിധ കോളേജുകളിലെ അധ്യാപകർ സെമിനാറിൽ പങ്കെടുത്തു.
ഇന്ന് ആഗസ്റ്റ് 19 ന് ബിരുദപാഠ്യപദ്ധതി ചട്ടക്കൂടിലെ നൂതനതകൾ ;OBE അനുസൃത കോഴ്സ് ഡിസൈനിംഗ്,ഉന്നതവിദ്യാഭ്യാസത്തിലെ പരിഷ്കാരങ്ങൾ – ജനകീയ ബദൽ ,  ഓറിയെന്റേഷൻ പ്രോഗാം എന്നീ വിഷയങ്ങളിലാണ് യഥാക്രമം ഡോ. മനുലാൽ പി.റാം., ഡോ. സുധീന്ദ്രൻ കെ.,ഡോ. ഉത്തര സോമൻ എന്നിവരുടെ പ്രബന്ധാവതരണങ്ങൾ നടക്കുക.

You May Also Like

CHUTTUVATTOM

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്....

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് അഭിവാദ്യം അര്‍പ്പിച്ച് നഗരത്തില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഷോ ആവേശം വിതറി. പത്ത് വര്‍ഷംകൊണ്ട് കോതമംഗലത്ത് വന്‍ വികസനപദ്ധതികള്‍ നടപ്പാക്കി നേട്ടങ്ങളുടെ...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലെ പൂവത്ത് റോഡിൻ്റെ ഉദ് ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ടാണ്...

CHUTTUVATTOM

കോതമംഗലം :തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.   4.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം...

NEWS

കോതമംഗലം: യുഡിഎഫ് ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത  വടാട്ടുപാറയിലെ യോഗം കയ്യാങ്കളിയിൽ അവസാനിച്ചു . പരിക്കേറ്റ പ്രവർത്തകരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CHUTTUVATTOM

കോതമംഗലം: മഴക്കാലത്ത് തൃക്കാരിയൂർ തോട് കരകവിഞ്ഞ് ടൗണിലും പാലത്തിലും വെള്ളംകയറുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. തോട്ടിലെ ഒഴുക്ക് തടസപ്പെടുന്നത് ഒഴിവാക്കാൻ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജോലിതുടങ്ങി. ജില്ലാ പഞ്ചായത്ത് വാർഷീക പദ്ധതിയിൽപ്പെടുത്തി 30...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: സ്വാമിനാഥൻ ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഷിക ശില്പശാല കുട്ടമ്പുഴ ടൗൺ ഹാളിൽ വച്ച് നടന്നു. യോഗത്തിൽ പ്രസിഡൻറ് കെ കെ ശിവൻ അധ്യക്ഷത വഹിച്ചു. ആൻറണി ജോൺ എം...

CHUTTUVATTOM

കോതമംഗലം : ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പ്രീ പ്രൈമറി വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പും,സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

error: Content is protected !!