കോതമംഗലം :കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജും , മലേഷ്യ സൺവേ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് അക്കാദമിക് പ്രവർത്തനങ്ങൾ നടത്തുവാൻ ധാരണയായി. സൺവേ സെന്റർ ഫോർ ഇലക്ട്രോ കെമിക്കൽ എനർജി & സസ് സ്റ്റൈനബിൾ ടെക്നോളജി വിഭാഗവും എം. എ. കോളേജിലെ ഫിസിക്സ് വിഭാഗവുമായി സഹകരിച്ചുകൊണ്ട് ഗവേഷണം,സെമിനാർ, മറ്റു അക്കാദമിക പദ്ധതികള്‍ എന്നിവ നടപ്പിലാക്കുവാനാണ് ധാരണയായത് . സൺവേ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ & ഹെഡ് ഡോ. നുമാൻ അർഷിദ്, എം. എ. കോളേജിലെ ഫിസിക്സ് വിഭാഗം മേധാവി ഡോ. സ്മിത തങ്കച്ചൻ,ഡോ. സാനു മാത്യു സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ഇലക്ട്രോ കെമിക്കൽ എനർജി പഠനശാഖയില്‍ വിവിധ ഗവേഷണ പദ്ധതികൾക്കു നേതൃത്വം നല്‍കും.
അന്താരാഷ്ട്ര നിലവാരമുള്ള മലേഷ്യയിലെ സൺവേ യൂണിവേഴ്സിറ്റി യുമായുള്ള സഹകരണം എം. എ.കോളേജിന്റെ അക്കാദമിക വിപുലീകരണം സാധ്യമാക്കാനും ,അതുവഴി കൂടുതല്‍ അന്താരാഷ്ട്ര സെമിനാറുകളും, പ്രോജക്റ്റ്കളും നടത്തുവാനും വിദ്യാര്‍ഥികളുടെ
യും,അധ്യാപകരുടെയും വിദേശ വിനിമയ പരിപാടികൾ സാധ്യമാക്കുവാനും കഴിയുമെന്ന് എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ എന്നിവർ പറഞ്ഞു.