കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സോഷ്യൽ സർവീസ് ലീഗിന്റെയും, സയൻസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ കോളേജിലെ അധ്യാപകരും, വിദ്യാർത്ഥികളും സെന്റ്. ജോസഫ് അസൈലം ഓൾഡ് ഏജ് ഹോം സന്ദർശിച്ചു.വിദ്യാര്‍ത്ഥികളില്‍ മനുഷ്യത്വത്തിന്റെ മാനവ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായും, അറിവിനൊപ്പം തിരിച്ചറിവും എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു വൃദ്ധ സദന സന്ദര്‍ശനം. വിദ്യാർത്ഥികൾ
അന്തേവാസികള്‍ക്കൊപ്പം സംവദിച്ചും,ആടിയും പാടിയും കുശലാന്വേഷണങ്ങള്‍ നടത്തിയും സന്തോഷം പങ്കിടുന്നതിനൊപ്പം വയോജനങ്ങൾക്ക് സ്നേഹോപഹാരങ്ങളും വിതരണം ചെയ്തു.ആധുനിക സമൂഹം വാർദ്ധക്യത്തെ ഒളിപ്പിച്ചു നിർത്താൻ ശ്രമിക്കുന്നതുകൊണ്ടാണ് വൃദ്ധ സദനങ്ങൾ പെരുകുന്നതെന്ന് അന്തേവാസികളുമായി സംസാരിച്ചതിൽ നിന്ന് മനസിലായിയെന്നും,തലമുറകളെ ബന്ധിപ്പിക്കുന്നതിനും, വിദ്യാർത്ഥികളിൽ സാമൂഹ്യ ബോധം വളർത്തുന്നതിനും ഏറെ ഉപകാരപ്പെടുന്നതായിരുന്നു ഈ സന്ദർശനമെന്നും സോഷ്യൽ സർവീസ് ലീഗ് കോർഡിനേറ്ററും ,ഫിസിക്സ് വിഭാഗം അസി. പ്രൊഫ.ജെസ്സി ജെ പറഞ്ഞു.സയൻസ് ഫോറം ജോയിന്റ് കോർഡിനേറ്റർ ഡോ. മീഗിൾ എസ് മാത്യു,സ്റ്റുഡന്റ് കോർഡിനേറ്റർ അജയ് മനോജ് എന്നിവർ നേതൃത്വം കൊടുത്തു
