Connect with us

Hi, what are you looking for?

AGRICULTURE

കൃഷിയുടെ നല്ല പാഠം രചിക്കാൻ എം. എ. ഇന്റർനാഷണൽ സ്കൂൾ: കോതമംഗലം മാർ അത്തനേഷ്യസ് ഇൻ്റർനാഷണ ൽ സ്കൂളിൽ കാർഷിക ക്ലബ് രൂപീകരിച്ചു.

കോതമംഗലം : കൃഷിയുടെ നല്ല പാഠം രചിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾ.ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികളാണ് കൃഷിയിലേക്ക് ചുവടുവച്ചത്. കുട്ടിക്കൃഷിക്കൂട്ടം വഴി സ്കൂൾ അങ്കണത്തിലുള്ള കൃഷി കൂടാതെ ലഭ്യമായ സ്ഥലത്തെല്ലാം ഗ്രോബാഗുകളിൽ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാർഷിക ക്ലബ് രൂപീകരണവും തൈ നടീൽ ഉദ്ഘാടനവും കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ അനിതാ ജോർജ് അദ്ധ്യക്ഷയായി. ക്ലബ്ബിലെ വിദ്യാർത്ഥികളെ വിവിധ ബാച്ചുകളായി തിരിച്ച് മത്സരാടിസ്ഥാനത്തിൽ കൃഷി നടത്താനുള്ള നടപടികൾ സ്വീകരിക്കും.

വെണ്ട,പയർ,മുളക്, ചീര,മത്തൻ, വെള്ളരി, തക്കാളി, വഴുതന തുടങ്ങി എല്ലാ ഇനങ്ങളും കൃഷി ചെയ്യും. ഇതു വഴി ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോതമംഗലം കൃഷിഭവൻ്റെ നേതൃത്വത്തിലായിരിക്കും കാർഷിക ക്ലബ്ബിലെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. പ്രകൃതിയെ സ്നേഹിക്കാനും കാർഷിക മേഖലയ്ക്ക് വിദ്യാർത്ഥികൾ വഴി പുത്തനുണർവ്വ് നൽകാനും, പച്ചക്കറികൾ വീടുകളിൽത്തന്നെ ഉൽപ്പാദിപ്പിച്ച് മാതൃകയാവാനും ഉദ്ഘാടന പ്രസംഗത്തിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ...

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...