Connect with us

Hi, what are you looking for?

NEWS

എം.എ എഞ്ചിനീയറിംഗ് കോളേജ് കെൽട്രോണുമായി ധാരണ പത്രം ഒപ്പിട്ടു

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പ്രമുഖ ടെക്നോളജി കമ്പനിയായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷനു (കെൽട്രോൺ) മായി അക്കാദമിക് സഹകരണത്തിനും ഗവേഷണത്തിനുമായുള്ള ധാരണാപത്രത്തിൽ ഒപ്പു വച്ചു. എം. എ എഞ്ചിനീയറിംഗ് കോളേജിന് വേണ്ടി പ്രിൻസിപ്പാൾ ഡോ. ബോസ് മാത്യു ജോസും കെൽട്രോണിന് വേണ്ടി ടെക്നിക്കൽ ഡയറക്ടർ ഡോ. എസ്. വിജയൻ പിള്ളയുമാണ് ധാരണ പത്രം കൈമാറിയത്. വിവിധ പരിശീലന പരിപാടികൾ, ഇൻ്റേൺഷിപ്പുകൾ, വർക്‌ഷോപ്പുകൾ എന്നിവയിലൂടെ ഏറ്റവും നൂതന വ്യവസായ ട്രെൻഡുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനും കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റ്കൾക്ക് എൻജിനീയറിങ് മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ഗവേഷണ പദ്ധതികൾ വികസിപ്പിക്കുന്നതിനും കെൽട്രോണിൻ്റെ സഹകരണം ലഭിക്കുന്നതിന് ഈ സഹകരണം സാധ്യമാക്കുന്നു.

വിദ്യാർത്ഥികൾക്ക് വ്യവസായ വിദഗ്ധരിൽ നിന്ന് പഠിക്കുന്നതിനും അനുഭവപരിചയം നേടുന്നതിനുമൊപ്പം കേരളത്തിലെ സാങ്കേതിക വ്യവസായത്തിൻ്റെ വികസനത്തിനു സംഭാവന നൽകുവാനും ഇത് അവസരം ഒരുക്കുന്നു. ഇത്തരത്തിലുള്ള വ്യാവസായിക സഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇൻഡസ്ട്രിയുമായീട്ടുള്ള വിടവ് നികത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിലും സാങ്കേതിക വ്യവസായത്തിലും നല്ല മാറ്റം കൊണ്ടുവരുമെന്ന് എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് അഭിപ്രായപ്പെട്ടു. കോളേജിലെ ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. അജി ജോയി, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ജോബി ജോർജ്, ഡോ. ജിഷ പി. എബ്രാഹം, അരൂർ കെൽട്രോൺ കൺട്രോൾസ് മേധാവി കെ.വി. അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം നഗരസഭ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു. നഗരസഭ പരിധി യിൽ ഇക്കഴിഞ്ഞ SSLC, Plus 2 പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാലയങ്ങളെയും നഗരസഭ...

NEWS

കുട്ടമ്പുഴ: ഭൂതത്താകെട്ടിൽ സാമുഹ്യ വിരുദ്ധർ ഭിന്നശേഷിക്കാരന്റെ പെട്ടികട തകർത്തു. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറയിൽ സ്ക്കുൾ പടയിൽ താമസിക്കുന്നകളപുരയ്ക്കൽ ഷിനു കെ.എസിന്റെ പെട്ടികടയാണ് കഴിഞ്ഞ രാത്രിയിൽ മറച്ചിട്ടനിലയിൽ കണ്ടത് . വില്പനക്കായി സൂഷിച്ചിരുന്ന നിത്യോപയോഗ...

NEWS

കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ ചീക്കോടും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ( ചൊവ്വാഴ്ച) രാത്രിയിലാണ് പെരിയാർ നീന്തികടന്ന് 3 ആനകൾ എത്തിയിട്ടുള്ളത്.ഇതിനെ തുടർന്ന് പ്രദേശത്തെ 5,6 വാർഡ് പ്രദേശങ്ങളിലും, കൂവപ്പാറ നഗറിലും...

NEWS

കോതമംഗലം: പൂയംകുട്ടി പുഴയില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കോതമംഗലം ഫയര്‍ഫോഴ്‌സ് മുങ്ങിയെടുത്തു. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ചൂണ്ടയിട്ടിയിടുന്നതിനിടയില്‍ തിരുവനന്തപുരം സ്വദേശി സനോജി(32)നെ കാണാതെയായകുകയായിരുന്നു. രാത്രി 10...

NEWS

കോതമംഗലം :കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കിൻ്റെ ലാഭത്തിൽ നിന്ന് വകമാറ്റിയ സാമൂഹ്യക്ഷേമനിധി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ബാങ്കിൻ്റെ പ്രദേശത്തുള്ള മുഴുവൻ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും സൗജന്യ യൂണീഫോമും,...

NEWS

കോതമംഗലം: പൂയംകുട്ടി പുഴയില്‍ ചൂണ്ടയിടാന്‍പോയ യുവാവിനെ കാണാതായി. തിരുവനന്തപുരം സ്വദേശി സനോജി (32)നെയാണ് കാണാതായത്. കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തായിരുന്നു ചൂണ്ടയിട്ടിരുന്നത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാണാതായ സനോജ് ടാപ്പിംഗ് തൊഴിലാളിയാണ്. കുട്ടമ്പുഴ...

NEWS

കോതമംഗലം: പെരിയാ റില്‍ നീരൊഴുക്ക് വര്‍ധിച്ചതോ ടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഭൂതത്താന്‍കെട്ടില്‍ ജലനിരപ്പ് 30.7 മീറ്ററായി ഉയര്‍ന്നതോടെയാണു 11 ഷട്ടറുകള്‍ ആകെ 22.3 മീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 22.3 ലക്ഷം...

ACCIDENT

  കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ കെ എസ് ആർ ടി സി ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു. ഇന്ന് ബുധൻ രാവിലെ 11.45 നാണ് സംഭവം. കുമളിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന...

NEWS

കോതമംഗലം: നേര്യമംഗലം ടൗണില്‍ രണ്ട് കടകളില്‍ മോഷണം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഷിജി ഗാര്‍മെന്റ്‌സില്‍ ഷട്ടറിന്റെ താഴ് തകര്‍ത്ത് അകത്തുകയറി അലമാരയില്‍നിന്നു 15000 രൂപ കവര്‍ന്നു. കൂടാതെ മാളു ബേക്കറിയില്‍ ഷട്ടറിന്റെ താഴ്...

NEWS

കോതമംഗലം: മാസങ്ങള്‍ക്ക് ശേഷം കുട്ടമ്പുഴ പുഴയില്‍ കാട്ടാനക്കൂട്ടമെത്തി. ഇനിയുള്ള മാസങ്ങളില്‍ പുഴയില്‍ നീരാടാനും ദാഹശമനത്തിനും കാട്ടാനകള്‍ സ്ഥിരമായി എത്തും. കുട്ടമ്പുഴ പട്ടണത്തോട് ചേര്‍ന്നൊഴുകുന്ന പുഴയില്‍ ഇന്നലെ പകലാണ് കാട്ടാനകള്‍ ഇറങ്ങിയത്. പട്ടണത്തിന്റെ മറുകരയുള്ള...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ആദ്യ “അങ്കണവാടി കം ക്രഷിന് ” നെല്ലിക്കുഴിയിൽ തുടക്കമായി.നെല്ലിക്കുഴി പഞ്ചായത്തിലെ 3-)0 വാർഡിലെ സെന്റർ നമ്പർ 35 അങ്കണവാടിയോടാനുബന്ധിച്ചാണ് കുരുന്നുകൾക്കായി അങ്കണവാടി കം ക്രഷ് പ്രവർത്തനം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിൽ പള്ളി കവലക്ക് താഴെ നിരവധി കുടുബങ്ങൾ താമസിക്കുന്ന ഭാഗത്തേക്കുള്ള ഏക റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് . മഴ കാലമായതോടെ സ്ക്കൂളിൽ പോകുന്ന...

error: Content is protected !!