CHUTTUVATTOM
കാലാവസ്ഥ വ്യതിയാനം അന്തർദേശീയ സമ്മേളനം

കോതമംഗലം: മാർ അത്തന്നേഷ്യസ് കോളേജിൽ നടക്കുന്ന അന്തർദേശീയ സമ്മേളനം ഗവേഷകരുടെയുo വിദ്യാർത്ഥികളുടെയും ശാസ്ത്രജ്ഞരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.അന്തർ ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 9.1.2020 വ്യാഴാഴ്ച കോളേജിലെ എം പി വർഗ്ഗീസ് ലൈബ്രറി സെമിനാർ ഹാൾ ,സ്റ്റുഡന്റ് സെന്റർ എന്നീ വേദികളിൽ 5 പ്ലീനറി സെഷനുകളാണ് ഒരുക്കിയത്.ഇതിനു പുറമേെ നെറ്റ് വർക് റിസോഴ്സ് സെൻറർ, അക്കാദമിക് സെന്റർ എന്നിവടങ്ങളിലെ സമാന്തര വേദികളിൽ തെരഞ്ഞെടുത്ത 5 പ്രബന്ധങ്ങളുടെ അവതരണവും ചർച്ചയും നടന്നു.
ഇന്തോനേഷ്യയിലെ അൻഡലാസ് സർവകശാല അഗ്രിക്കൾച്ചറൽ സോഷ്യോ ഇകണോമിക് ഡിപ്പാർട്ട്മെന്റ് പ്രൊഫസർ .ഡോ. യൊനറിസ, അമേരിക്കയിലെ എനർജി ആൻറ് ക്ലൈമറ്റ് ചെയ്ഞ്ച് റിസർച്ചർ ഡോ.ബേബി സൂസി പോത്തൻ, ബാംഗ്ലൂരിലെ പ്രസിഡൻസി സർവ്വകശാല സ്കൂൾ ഓഫ് മാനേജ്മെൻറ് പ്രൊഫസർ ഡോ.റോസ് വൈൻ ജോയി, നേപ്പാളിലെ ത്രിഹുവാൻ സർവകലശാലയിലെ അസിസ്റ്റന്റ് പ്രൊഫ.ഡോ.മേനുക മഹർജൻ,കൊച്ചി ശാസ്ത്ര സാങ്കേതിക സർവകശാലയിലെ അസോസിയേറ്റ് പ്രൊഫസറും നാഷണൽ സെൻറർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്ത് ഡയറക്ടറുമായ പ്രൊഫസർ വത്സമ്മ ജോസഫ് എന്നിവർ പ്ലീനറി സെഷനുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതികൂലാവസ്ഥകൾ വികസിത വികസ്വര രാജ്യങ്ങളെ ഒന്നുപോലെയാണ് ബാധിക്കുന്നതെന്ന് എന്നും ജനങ്ങളുടെ ജീവന ഉപാധികളെയും പ്രതിസന്ധിയിലാകുന്നുവെന്നും ഡോ. മാക്സ് ഫങ്ക് അഭിപ്രായപ്പെട്ടു.കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രതികൂല അവസ്ഥകളെ മറികടക്കാൻ നിർമ്മാണ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷി, അടിസ്ഥാന സ്വകാര്യ വികസനം, ടൂറിസം സാമ്പത്തിക ഘടന, ആരോഗ്യം, ഉത്പാദന രംഗം എന്നീ രംഗങ്ങളിലെല്ലാം ലോകവ്യാപകമായി ജനങ്ങളുടെ ജീവിത ഉപാദിയെ പ്രതിസന്ധിയിലാക്കുന്ന വിപത്താണെന്നും, അതിനെ അതിജീവിക്കാൻ കൂട്ടായ ആസൂത്രണ പദ്ധതികളാണ് ആവശ്യമെന്ന് ബേബി സൂസി പോത്തൻ ആവശ്യപ്പെട്ടു. നാടോടി ജീവിതത്തെയും സ്ത്രീ ജീവിതത്തെയും കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് ഡോ.പി.കെ ബേബി അഭിപ്രായപ്പെട്ടു.കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ മറികടക്കാൻ പ്രാദേശിക തലത്തിൽ തന്നെ നയരൂപീകരണം അനിവാര്യമാണ് എന്ന് ഡോ.റോസ് വൈൻ ജോയ് അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഡോ. ഷീബ എബ്രഹാം പ്രൊഫ. പുതുമ ജോയി ( ഇക്കണോമിക്സ് വിഭാഗം), പ്രൊഫ. ഫേബ കുരിയൻ, പ്രൊഫ.ലിത മേരി ഐസക്ക്, പ്രൊഫ.ജിനി തോമസ് (കൊമേഴ്സ് വിഭാഗം), പ്രൊഫ. ശാരി സദാശിവിൻ (എം.കോം. ഐ.ബി.വിഭാഗം) ഡോ.നിധി പി.രമേശ് ( സ്റ്റാറ്റിസറ്റിക്സ് വിഭാഗം) എന്നിവർ സംസാരിച്ചു.എ കോ ടൂറിസം,ഗ്രീൻ അകൗണ്ടിംഗ്, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ, മണൽഖനനം, ഡയറി ഫാം, തണ്ണീർതടങ്ങൾ, വായു മലിനീകരണം, മണ്ണൊലിപ്പ്, പരമ്പരാഗത ഊർജ ശ്രോതസുകളുടെയും, ജലവിഭവത്തിന്റെയും വിനിയോഗം, പ്ലാസ്റ്റിക് നിരോധനത്തിന്റെ സാധ്യതകൾ, കായലോല ജീവിതവും ജീവിതോപാധികളും, കാലാവസ്ഥ വ്യതിയാനവും, നെൽകൃഷിയും, ജലത്തിലെ കളകൾ ഉപയോഗിച്ചുള്ള കടലാസ് നിർമാണത്തിന്റെ സാധ്യതകൾ, ജലശ്രോതസ്സുകളുടെ സംരക്ഷണത്തിന് കയർ നിർമിത ജൈവ ആവരണത്തിന്റെ ആവശികത, പരിസ്ഥിതിക്കാതി ജീവനവും കുടിയേറ്റവും പാരിസ്ഥിതിക മാറ്റങ്ങളും ആരോഗ്യ പ്രശ്നങ്ങളും എന്നിങ്ങനെ കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാതലത്തിൽ വിവിധ വിഷയങ്ങളെ മുൻനിർത്തി നടന്ന പ്രബന്ധാവതരണങ്ങളും ഏറെ ചർച്ചകൾക്ക് വഴി തുറക്കുന്നതായി.
CHUTTUVATTOM
പല്ലാരിമംഗലത്ത് കിണറിൽവീണ പോത്തിനെ ഫയർഫോസ് പുറത്തെടുത്തു.

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കിണറിൽവീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചു. രണ്ടാംവാർഡിൽ താമസിക്കുന്ന പുതുവേലിക്കുടി ഹനീഫയുടെ പോത്താണ് മോഡേൺപടിയിൽ താമസിക്കുന്ന മുകളേൽ ഈസയുട കിണറിൽ വീണത്. ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ എൽദോസ്, സീനിയർ ഫയർ ഓഫീസർ പി എം റഷീദ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ഷാനവാസ്, അൻവർസാദത്ത്, അഖിൽ, അൻസിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, നാട്ടുകാരായ ഹംസ, ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ പുറത്തെടുത്തത്.
CHUTTUVATTOM
കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കോതമംഗലം : കോതമംഗലം താലൂക്കിലെ
കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷത്തെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. താലൂക്കിലെ പ്രധാന സഹകരണ സ്ഥാപനമായ കോഴിപ്പിള്ളി സഹകരണ ബാങ്ക് ഈ വർഷം നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. രോഗികൾക്കുള്ള ചികിത്സാ സഹായം, സർക്കാർ സ്കൂളുകൾക്ക് ഉപകരണങ്ങളും കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെയും വിതരണം, ചെറുകിട നാമമാത്ര കർഷകർക്ക് വിവിധ സഹായങ്ങൾ, ബാങ്ക് അംഗങ്ങളുടെ കുട്ടികളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനം എന്നിവയും ഈ വർഷത്തെ സാമൂഹിക പ്രവർത്തന പദ്ധതികളിൽ ഉൾപെടുത്തിയിട്ടുണ്ട്.
കോഴിപ്പിള്ളി സർക്കാർ എൽ പി സ്കൂളിന് പഠനോപകരണങ്ങൾ നൽകി കൊണ്ടാണ് പദ്ധതിയുടെ ഉത്ഘാടനം നടത്തിയത്. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം നിർവ്വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡണ്ട് ഹാൻസി പോൾ പഠനോപകരണങ്ങളുടെ വിരണ ഉത്ഘാടനം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കെ.എം. സെയ്ത് അധ്യക്ഷത വഹിച്ചു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി ജോബി, ഷജി ബെസ്സി, പി പി കുട്ടൻ, സ്കൂൾ എച്ച് എം ഫ്രാൻസീസ് ജെ പുന്നോലിൽ, സഹകരണ ബാങ്ക് ഡയറക്ടർ റസാക്ക് കെ.എം, എൽദേസ് കെ.എം , കെ.എൻ.ജയൻ, റഹീം സി എ , സെക്രട്ടറി ഉമാദേവി കെ വി.സ്കൂൾ അദ്ധ്യാപകരായ ശ്രുതി കെ എൻ , അമ്പിളി എൻ ,
ജൻസഖാദർ, അൽഫോൻസാ സി.റ്റി.
പി റ്റി എ പ്രസിഡന്റ് എൻ.വി. ബിനോയ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സ്കൂളിന്റെ പേരിൽ കോതമംഗലം പ്രസ് ക്ലബ് സെക്രട്ടറിയും കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡൻറുമായ
ലെത്തീഫ് കുഞ്ചാട്ടിനെ പഞ്ചായത്ത് പ്രസിഡന്റ് പി കെ. ചന്ദ്രശേഖരൻ നായർ ഉപഹാരം നൽകി അനുമോദിച്ചു.
CHUTTUVATTOM
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എം. എസ് സി
ബയോ ഇൻഫോർമാറ്റിക്സ്
വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ സെക്രട്ടറി, എം. എ. കോളേജ് അസോസിയേഷൻ, കോതമംഗലം കോളേജ് പി. ഒ,686666, കോതമംഗലം എന്ന വിലാസത്തിൽ ജൂൺ 3 ശനിയാഴ്ചക്കകം അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0485-2822378, 2822512
-
ACCIDENT6 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
AGRICULTURE3 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS4 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS3 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
You must be logged in to post a comment Login