Connect with us

Hi, what are you looking for?

CHUTTUVATTOM

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള അന്തർദേശീയ സമ്മേളനം എം.എ കോളേജിൽ

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള അന്തർദേശീയ സമ്മേളനം നാളെ തുടങ്ങും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ഗവേഷകരും അധ്യാപകരും അണിനിരക്കുന്ന പണ്ഡിത സദസിന് കോതമംഗലം മാർ അത്തനേഷ്യസ് ഇൻഡോർ സ്റ്റേഡിയം ഒരുങ്ങുന്നു. ജർമൻ ശാസ്ത്രജ്ഞൻ ഡോ.മാക്സ് ഫങ്ക്‌ നാല് ദിവസം നീണ്ടു നിൽക്കുന്ന അന്തർദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ലോകമൊട്ടാകെ ഭീതിയോടെ നോക്കി കാണുന്ന കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അതിനുള്ള പരിഹാരമാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്ന ശില്പശാല സമകാലിക സമൂഹ്യ രാഷ്ട്രിയ സാഹചര്യത്തിൽ ഏറെ കാതുകത്തോടെയാണ് കേരളത്തിലെ അക്കാദമിക സമൂഹം ഉറ്റുനോക്കുന്നത്. അഞ്ച് വേദികളിലായി അതിജീവനവും വികസനവും കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക ഘടനയും മാറുന്ന പരിസ്ഥിതിയും ജലവിഭവ വിനിയോഗം തുടങ്ങി നിരവധി വിഷയങ്ങളിൽ അന്തർ ദേശീയ സമ്മേളനത്തിൽ പ്രബന്ധാവതരണവും ചർച്ചയും നടത്തുന്നു.

നാളെ തുടങ്ങുന്ന അന്തർ ദേശീയ സെമിനാറിന് മുന്നോടിയായി തുറന്നിട്ടുള്ള പ്രദർശന സ്റ്റാളിന്റെ ഉത്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് നിർവഹിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like