കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് എം.എ സോഷ്യോളജി വിഭാഗം സാമൂഹിക നൈപുണ്യം, നേതൃത്വം,മാൽത്സരികത എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്രശസ്ത നൈപുണ്യ പരിശീലകനും,മോട്ടിവേറ്ററുമായ ജെയ്‌സൺ ജോർജ് അറക്കൽ നയിച്ച ശില്പശാല കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്തു.
സമകാലിക സാഹചര്യത്തിൽ യുവതലമുറ പരിശീലനങ്ങളിലൂടെയും, ജീവിതാനുഭവങ്ങളി- ലൂടെയും സുസ്സജരാകേണ്ട ആവശ്യകതയേക്കുറിച്ച് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പ്രിൻസിപ്പൽ സംസാരിച്ചു. കോളേജ് അക്കാദമിക് ഡീൻ ഡോ. ബിനു വർഗീസ് ആശംസകളർപ്പിച്ചുകൊണ്ട് ചടങ്ങിൽ സംസാരിച്ചു . എം. എ. സോഷ്യോളജി വിഭാഗം മേധാവി ഷാരോൺ വി ബാലകൃഷ്‌ണൻ, അദ്ധ്യാപികമാരായ മേരി ഫെബിയ കെ. ജെ,ഗ്രീഷ്മ ടി. കെ എന്നിവർ നേതൃത്വം കൊടുത്തു.