Connect with us

Hi, what are you looking for?

CHUTTUVATTOM

ജനപ്രതിനിധികളുടെ എണ്ണം നോക്കിയല്ല ആശയത്തിലെ സത്യസന്ധത നോക്കിയാണ് രാജ്യത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലേക്ക് ജനങ്ങൾ ആകൃഷ്ടരാവുന്നത്: സലിം മടവൂർ

കോതമംഗലം: മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാളും രാജ്യത്ത് പൊതു സമൂഹത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യതയും പ്രസക്തിയും വർദ്ധിച്ചിട്ടുള്ളത് ജനപ്രതിനിധികളുടെ എണ്ണം നോക്കിയിട്ടില്ല. മറിച്ച് ആശയത്തിലെ സത്യസന്ധതയും സ്വീകാര്യതയുമാണെന്ന് ലോക് താന്ത്രിക് യുവജനതാദൾ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് സലിം മടവൂർ പറഞ്ഞു. കോൺഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി രാജ്യം ഭരിച്ച ഒരേ ഒരു പ്രസ്ഥാനവും ജനതാദൾ ആണ്. ജനതാദൾ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന വി.പി.സിംഗ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയത് സോഷ്യലിസ്റ്റ് പാർട്ടിയുടെ ചങ്കൂറ്റത്തിന്റെ തെളിവാണ്.

പ്ലാച്ചിമട കോക്കോ കോള സമരം നയിച്ചത് ഞങ്ങളുടെ പ്രിയ നേതാവ് അന്തരിച്ച എം.പി.വീരേന്ദ്രകുമാറാണ്. മാത്രമല്ല ഈ സമരത്തിന് ഊർജ്ജം പകർന്നത് ജനതാദൾ യുവജനപ്രസ്ഥാനമാണ്. രാജ്യത്ത് പൊതുസമൂഹത്തിനും യുവാക്കൾക്കും ഗുണകരമാകുന്ന വിഷയങ്ങളിൽ ലോക് താന്ത്രിക് യുവജനതാദൾ ക്രിയാത്മകമായി ഇടപെടുന്നു എന്നുള്ളത് തന്നെയാണ് കോതമംഗലമുൾപ്പെടെ രാജ്യത്തെ ഒട്ടുമിക്ക കോണുകളിൽ നിന്നും യുവാക്കൾ മറ്റ് പ്രസ്ഥാനങ്ങൾ വിട്ട് ഈ പ്രസ്ഥാനത്തിനു കീഴിൽ അണിനിരക്കുന്നതിന്റെ തെളിവാണെന്നും സലിം മടവൂർ പറഞ്ഞു. ലോക് താന്ത്രിക് യുവജനതാദൾ (എൽ.വൈ.ജെ.ഡി ) കോതമംഗലം നിയോജകമണ്ഡലം നേതൃയോഗം നെല്ലിമറ്റത്ത് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിം മടവൂർ.

നിയോജകമണ്ഡലം കൺവീനർ ദിലീപ് പയ്യാരപിള്ളി അദ്ധ്യക്ഷനായി. ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന സമിതിയംഗം മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി.പാർട്ടി നേതാക്കളായ ബിജു തേങ്കോട്, ശിവൻ മാരമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. ജനകൻ ഗോപിനാഥ് സ്വാഗതവും ദീപു നാരായണൻ നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം ഭാരവാഹികളായി ദിലീപ് പയ്യാരപിള്ളി പ്രസിഡന്റായും ജനകൻ ഗോപിനാഥ് ജനറൽ സെക്രട്ടറിയായും ദീപു നാരായണൻ ട്രഷററായുമുള്ള ഒൻപതംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. സാമൂഹ്യ അകലം പാലിച്ചാണ് നേതൃയോഗം നടത്തിയത്.

You May Also Like