കോതമംഗലം : കന്നുകാലി സെൻസസിന് ജില്ലയിൽ തുടക്കമായി.21-ാം മത് കന്നുകാലി സെൻസസിൻ്റെ എറണാകുളം ജില്ലയിലെ സമാരംഭത്തിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം രാമല്ലൂരിൽ സാജു കപ്പലാം വീട്ടിലിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ കോതമംഗലം മുനിസിപ്പൽ വൈ. ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് എറണാകുളം ജില്ല ഡെപ്യുട്ടി ഡയറക്ടർ ഡോ . എസ് അനിൽകുമാർ പദ്ധതി വിശദികരിച്ചു.
വികസന കാര്യസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആരോഗ്യകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, അസി. ജില്ലാ മിഷൻ കോ. ഓഡിനേറ്റർ എം ഡി സന്തോഷ്, വാർഡ് കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ, എൽദോസ് പോൾ, സി ഡി എസ് ചെയർപേഴ്സൺ സാലി വറുഗീസ്, ഡോ. ജസി കെ ജോർജ്, ഡോ.ടിനി മാർഗരറ്റ് ,മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ, ക്ഷീര കർഷകർ, എ -ഹെല്പ് , പശു സഖിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു, ഡോ.മെർലി മാത്യു നന്ദി രേഖപ്പെടുത്തി.
2019 ലാണ് അവസാനമായി Cattle സെൻസസ് നടന്നത്
ഇത്തവണ നടക്കുന്ന Cattle സെൻസസിൻ്റെ
പൂർണമായും ഫീൽഡുതല പ്രവർത്തനം നടത്തുന്നത് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത് പരിശീലനം സിദ്ധിച്ച
എ- ഹെൽപ്പേഴ്സ്, പശുസഖി മാരാണ്
പൂർണ്ണമായും മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് നടത്തുന്ന സെൻസസിൻ പതിനാറിനം പക്ഷീ മൃഗാധികളുടെ വിവരങ്ങൾ ശേഖരിക്കുന്നു.
വളർത്തു മൃഗങ്ങൾക്ക് പുറമേ തെരുവുനായ്ക്കൾ, തെരുവിലുള്ള പശുക്കൾ, നാട്ടാനകൾ,കുതിര, കഴുത എന്നിവ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വിവരങ്ങളും, അറവുശാലകൾ, മാംസ സംസ്കരണ പ്ലാൻ്റുകൾ, ഗോശാലകൾ, ഫാമുകൾ എന്നീ വിശദാംശങ്ങളും രേഖപ്പെടുത്തും.
സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വികസനങ്ങൾക്കും, അതോടൊപ്പം നയങ്ങളും, പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനും ഇതുവഴി ശേഖരിക്കപ്പെടുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിക്കുന്ന ഉദ്യോഗസ്ഥർ വിവരശേഖരണത്തിനായി നിങ്ങളുടെ ഭവനം സന്ദർശിക്കുമ്പോൾ ക്യത്യവും, സത്യസന്ധവുമായ വിവരങ്ങൾ നൽകുകയും, സർക്കാരിന്റെ ആസൂത്രണ പ്രക്രിയയിൽ പങ്കാളികളാവുകയും ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആൻ്റണി ജോൺ എം എൽ എ അഭ്യർത്ഥിച്ചു.