കോതമംഗലം: പത്തുവർഷം മുനിസിപ്പൽ കൗൺസിലർ സ്ഥാനവും, കോതമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന അഞ്ചാം വാർഡ് കൗൺസിലർ ലിസി പോൾ സിപിഐയിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിൽ ചേർന്നു. കൗൺസിലർ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറി. മുൻ മന്ത്രി റ്റി .യു . കുരുവിള പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ഷിബു തെക്കുംപുറം ജോമി തെക്കേക്കര, റോയി സ്കറിയ, ജോർജ് അമ്പാട്ട് , കെന്നഡി പീറ്റർ എന്നിവർ പങ്കെടുത്തു.