കോതമംഗലം: കോതമംഗലം ലയൺസ് ക്ലബ്ബ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ലയൺസ് ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നാം ഘട്ടമായി നിർമ്മിച്ചു നൽകുന്ന ഒൻപത് വീടുകളുടെ നിർമ്മാണം ആരംഭിച്ചു.നഗരസഭയിലെ എട്ടാം വാർഡിലെ മലയിൻകീഴിലാണ് ഭവന രഹിതർക്ക് വീടുകൾ നൽകുന്നത്.സെന്റ്. ജോർജ് കത്തീഡ്രൽ പള്ളി,
ഇ വി എം ഗ്രൂപ്പ്,ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ,ടി യു കുരുവിള എന്നിവരുടെ സഹകരണത്തോടെയാണ് നിർമ്മാണം നടത്തുന്നത്.
ഇതോടെ ഈ പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ എണ്ണം 35 ആകും.
ഭവന പദ്ധതിയുടെ ശിലാ സ്ഥാപനം ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. മാർക്ക് മാൻസൽ നിർവഹിച്ചു.സെന്റ്. ജോർജ് കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരക്കൽ ആശീർവദിച്ചു.കോതമംഗലം ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ടി ഡി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം,ടി യു കുരുവിള,എഫ് ഐ റ്റി ചെയർമാൻ
ആർ അനിൽകുമാർ,ഇ.എം.ജോണി,ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയപേഴ്സൺ രാജൻ നമ്പൂതിരി, ഡിസ്ട്രിക്റ്റ് ഗവർണർ കെ ബി ഷൈൻ കുമാർ,വി എസ് ജയേഷ്,കെ പി പീറ്റർ, സജി ചാമേലി, ബിനോയ് ഭാസ്കരൻ,സോണി എബ്രഹാം,യു. റോയ്,ടി കെ സോണി , സജി കെ മാത്യു, സ്റ്റൈബി എൽദോ, നോബി പോൾ എന്നിവർ പ്രസംഗിച്ചു.
