കോതമംഗലം : കുട്ടികളിലെ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി, ലയൺസ് ക്ലബ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c റീജിയൻ 8 ന്‌ടെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാകേരളാ-കോതമംഗലം ബി. ആർ. സി യുമായി ചേർന്ന് നൂറോളം കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറി ഡോ. ഓസ്ടിൻ പയസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ് കണ്ണട വിതരണം ഉദ്ഘാടനം ചെയ്തു. ബി ആർ സി ഡിസ്ട്രിക്ട് പ്രോജക്ട് ഓഫീസർ ശ്രീമതി ഉഷാ മാനാട്ട് പദ്ധതി വിശദീകരിച്ചു.
റീജിയൻ ചെയർമാൻ അനി മനോജ്, സോൺ ചെയർമാന്മാരായ സിജോ ജേക്കബ് അഡ്വ.ബ്ളസൻ ആൻറണി, ജോയിന്‌ട് സെക്രട്ടറി മാരായ എം. എം. ഷംസുദ്ദീൻ , വിജയരാജ് ടി. കെ, റീജണൽ സെക്രട്ടറി റോബിൻ സേവ്യർ, റീജിയൻ സർവീസ് കോഡിനേറ്റർ ബോബി പോൾ,കൂവപ്പടി ബ്ലോക്ക് പ്രോജക്ട് ഓഫീസർ ശ്രീമതി സിന്ധു എന്നിവർ സംസാരിച്ചു. ചേലാട് ബി ആർ സി ബ്ലോക്ക് പ്രോജക്ട് ഓഫീസർ ജ്യോതിഷ് പി. സ്വാഗതവും എൽദോസ് പോൾ നന്ദിയും പറഞ്ഞു.




























































