കോതമംഗലം: ലയൺസ് ഇന്റർനാഷണൽ 318 – c, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്വപ് ഭവന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് രണ്ടു വീടുകളുടെ ശിലാസ്ഥാപനം നടത്തി.
കീരംപാറ പഞ്ചായത്ത് മൂന്നാം വാർഡിൽ കൂരി കുളത്തെ രണ്ടു കുടംബങ്ങൾക്കാണ് ഭവനം പണിതു നല്കുന്നത്.
ഭവനത്തിന്റെ കല്ലിടീൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ഡോ.ജോസഫ് മനോജ് നിർവ്വിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലൈജൂ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വെളിയച്ചാൽ സെന്റ് ജോസഫ് പള്ളി വികാരി ഫാ.തോമസ് പറയിടം വെഞ്ചരിപ്പു നടത്തി. സ്വപ്ന ഭവന ഡിസ്ട്രിക്റ്റ് സെക്രട്ടറി അഡ്വ. ജോസ് മങ്കിലി മുഖ്യപ്രഭാഷണം നടത്തി.
റീജിയൻ ചെയർമാൻ മാത്യൂസ് കെ.സി, സോൺ ചെയർമാൻ ബെറ്റി കോരച്ചൻ, കോ-ഓർഡിനേറ്റർ ജോർജ് എടപ്പാറ, പഞ്ചായത്ത് വൈ.പ്രസിഡന്റ് ബീന റോജോ, മുൻ പ്രസിഡന്റ് മാമച്ചൻ ജോസഫ് , ക്ലബ് സെക്രട്ടറി ഗിരിഷ്കുമാർ,ട്രഷറർ ടോണി മാത്യു, തങ്കൻ പി, സജീവ് കെ.ജി., ഷാജി കെ.ഒ., ഷാജു ആന്റണി എന്നിവർ പ്രസംഗിച്ചു.
