കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭവനഭൂരഹിതരായ മുഴുവന്‍ ജനങ്ങള്‍ക്കായി സുരക്ഷിത ഭവനം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാ സര്‍ക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതിയിലും “മനസ്സോടു ഇത്തിരി മണ്ണ്” എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും നാട്ടുകാരനും പ്രവാസി വ്യവസായി സമീര്‍ പൂക്കുഴി ഗ്രാമപഞ്ചായത്തിനായി വാങ്ങി നല്‍കിയ 42-സെന്റ് സ്ഥലത്ത് 42 കുടുംബങ്ങള്‍ക്കായി പണി തീര്‍ക്കുന്ന രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളുടെ ശിലാസ്ഥാപനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച പ്രൗഡ ഗംഭീരമായ ചടങ്ങിൽ വ്യവസായ- നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങള്‍ ആദ്യ ബ്ലോക്ക് മൂന്ന് നിലകളായി 24 കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും രണ്ടാം ബ്ലോക്കില്‍ 18 കുടുംബങ്ങള്‍ക്കായി സ്ഥലം സൗജന്യമായി നല്‍കിയ സമീര്‍ പൂക്കുഴിയാണ് ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ഇതുവരെ 545 വീടുകള്‍ ലൈഫ് ഭവന പദ്ധതിയില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതും 426 എണ്ണം പൂര്‍ത്തീകരിച്ച് ഇതുവരെ താക്കോല്‍ കൈമാറിയിട്ടുള്ളതുമാണ്. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയോട് ചേര്‍ന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മുഖേന 59 കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സ്ഥലം വാങ്ങുന്നതിന് സൗ ജന്യമായി നല്‍കുകയും നിരവധി വീടുകൾ നിര്‍മ്മിച്ചു നല്‍കുകയും ശേഷിക്കുന്നവ ഉടന്‍ പൂര്‍ത്തീകരിച്ച് താക്കോൽ കൈമാറുന്നതുമാണ്. നെല്ലിക്കുഴി സെന്‍ഹ അരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മഹനീയമായ ചടങ്ങിൽ പ്രസിഡന്‍റ് പി. എം. മജീദ് സ്വാഗതം പറഞ്ഞു. സമീര്‍ പൂക്കുഴിയെ ഗ്രാമപഞ്ചായത്ത് നല്‍കിയ സ്നേഹോപഹാരം ചടങ്ങില്‍ മന്ത്രി പി.രാജീവ് കൈമാറി. ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ്, ലൈഫ് മിഷൻ സി.ഇ.ഒ പി. ബി.നൂഹ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ പി.എം ഷെഫീക്ക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍, നഗരസഭ ചെയർമാർ കെ കെ ടോമി,
വൈസ് പ്രസിഡന്‍റ് ശോഭ വിനയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ റഷീദ സലീം,സ്ഥിരം സമിതി അധ്യക്ഷമാരായ എം. എം. അലി, മൃദുല ജനാര്‍ദ്ദനന്‍, എന്‍. ബി ജമാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. എ മുഹമ്മദ്,അനു വിജയനാഥ്, എഫ്. ഐ. ടി ചെയര്‍മാന്‍ ആര്‍. അനിൽകുമാർ, എം.പി.ഐ ചെയര്‍മാന്‍ ഇ. കെ ശിവൻ, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്. സതീഷ്, ലൈഫ് മിഷന്‍ ഡെപ്യൂട്ടി സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ചീഫ് എഞ്ചിനീയര്‍ അജയകുമാര്‍, സെക്രട്ടറി ഇൻ ചാര്‍ജ്ജ് കെ. പി മനോജ്, കെ കെ നാസർ തുടങ്ങിയവര്‍ സംസാരിച്ചു.