നേര്യമംഗലം: കൊച്ചി മധുര ദേശീയപാതയില്‍ വാളറ പതിനാലാംമൈലിലെ ജനവാസ മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടുവെന്ന വാർത്ത പരന്നതോടുകൂടി പ്രദേശവാസികള്‍ ഭീതിയിലായി. പതിനാലാംമൈല്‍ ദേവിയാര്‍ കോളനിയില്‍ പുള്ളിപ്പുലിയോട് സാദൃശ്യം തോന്നിപ്പിക്കുന്ന ജീവി പരിഭ്രാന്തി പരത്തിയത്. ആദ്യ കാഴ്ച്ചയില്‍ തന്നെ പുള്ളിപ്പുലിയെന്നാണ് പ്രദേശവാസികള്‍ കരുതിയത്. വാളറ സ്‌റ്റേഷന്‍ പരിധിയില്‍ പത്താം മൈല്‍ ജനവാസ മേഖലക്ക് അടുത്തുള്ള വനത്തിലാണ് നാട്ടുകാര്‍ ‘പുലി കുട്ടിയെ’ കണ്ടെത്തിയത്. പരിശോധനക്കൊടുവിലാണ് മരത്തിന്റ ശിഖരത്തില്‍ പുലിയെന്ന് കരുതിയ കാട്ടുപുച്ചയെ കണ്ടെത്തിയത്. മരത്തിൽ നിന്നും പിടിക്കുവാൻ ശ്രമിച്ചെങ്കിലും കാട്ടു പൂച്ച ഉള്‍വനത്തിലേക്ക് ചാടിപ്പോയി.
ജീവിയെ നേരിൽ കണ്ടതോടുകൂടി ഒരു ആഴ്‌ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പുലിക്കുട്ടി കാട്ടു പൂച്ചയാണെന്ന് വനപാലകര്‍ സ്‌ഥിരികരിച്ചു. കാഴ്‌ചയില്‍ ചെറിയ പുലി കുട്ടിയുടെ ശരീരവും പൂച്ചയുടെ മുഖവുമാണ് കാട്ടുപൂച്ചക്ക്. നാട്ടില്‍ ഇവയ്‌ക്ക് പൂച്ച പുലിയെന്നും വിളിക്കാറുണ്ട്. ഗ്രാമ പ്രദേശത്തിനു സമീപമുള്ള വനമേഖലയാണ് ഇവയുടെ ആവാസ കേന്ദ്രം. കൊടും ചൂടാണ് ഇവയെ പകല്‍സമയങ്ങളില്‍ ജനവാസ മേഖലയില്‍ എത്തിക്കാന്‍ കാരണമെന്ന് വനപാലകര്‍ പറയുന്നു.
You must be logged in to post a comment Login