Connect with us

Hi, what are you looking for?

NEWS

കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച അംഗങ്ങളെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കുന്നതിന് നിയമനടപടി

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച അംഗങ്ങളെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കുന്നതിന് നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കവളങ്ങാട് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച സിബി മാത്യു, ലിസി ജോളി, ഉഷ ശിവന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രാഥമികാഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. രണ്ടര വര്‍ഷത്തെ ഭരണത്തിന്റെ തുടക്കം മുതലെ ഭരണസ്തംഭനത്തിന് വിമതര്‍ നീക്കം നടത്തി. തുടക്കത്തില്‍ രണ്ട് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെടുത്തിയതിന് പിന്നിലും പ്രവര്‍ത്തിച്ചിരുന്നത് ഇവരായിരുന്നുവെന്ന് തിരിച്ചറിഞ്ഞതായും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. പാര്‍ട്ടി വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തില്‍ ഒപ്പിട്ട അഡ്വ. എം.കെ. വിജയനെതിരെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കും. ആദ്യം വിമതര്‍ക്കൊപ്പം നില്‍ക്കുകയും പിന്നീട് പാര്‍ട്ടി വിപ്പ് അംഗീകരിക്കുകയും ചെയ്ത വിജയനാണ് വിമതപ്രവര്‍ത്തനത്തിന് തുടക്കമിട്ടതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തക്കതായ കാരണമില്ലാതെയാണ് സിബി മാത്യു ഉള്‍പ്പടെയുള്ളവര്‍ വിമതപ്രവര്‍ത്തനം നടത്തിയത്. പ്രസിഡന്റ് മാറ്റവുമായി ബന്ധപ്പെട്ട ധാരണ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ല. എം.കെ. വിജയനെ പ്രസിഡന്റാക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് ഔദ്യോഗികമായി അറിയിച്ചിരുന്നതാണ്. സി.പി.എമ്മുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ രാഷ്ട്രീയനീക്കമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൂറുമാറ്റ നിരോധനനിയമപ്രകാരം കൂറുമാറിയവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

 

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...