കേന്ദ്ര സർക്കാരിൻ്റെ കേരളത്തോട് കാണിക്കുന്ന അവഗണനക്കും വല്യ മൃഗ ശല്യത്തിനെതിരെ കേന്ദ്രം വന നിയമം ഭേദഗതി ചെയ്യണമെന്നുമാവശ്യപ്പെട്ട് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മറ്റി ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിലേക്ക് പ്രതിക്ഷേധമാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സമരം സി.പി.എം. സംസ്ഥാന കമ്മറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ പി.ടി. ബെന്നി അദ്ധ്യക്ഷനായി,
സി.പി.ഐ. സംസ്ഥാന കമ്മറ്റിയംഗം ഇ കെ. ശിവൻ, സി.പി.എം കോതമംഗലം കവളങ്ങാട് ഏരിയ സെക്രട്ടറിമാരായ കെ. എ. ജോയി, ഷാജി മുഹമ്മദ്, കേരള കോൺഗ്രസ് എം. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പോൾ മുണ്ടയ്ക്കൽ, ജനതാദൾ ( എസ്) ജില്ലാ വൈസ് പ്രസിഡൻ്റ് മനോജ് ഗോപി, കേരള കോൺഗ്രസ് (സ്കറിയ ) വിഭാഗം നിയോജക മണ്ഡലം പ്രസിഡൻ്റ് ഷാജി പീച്ചക്കര,എൻ.സി.പി. (എസ്) ജില്ലാ സെക്രട്ടറി ബെന്നി പുളിക്കൽ, കേരള കോൺഗ്രസ് ( ബി) നിയോജക മണ്ഡലം പ്രസിഡൻ്റ് ബേബി പൗലോസ്, കോൺഗ്രസ് (എസ്) പ്രസിഡൻ്റ് സാജൻ അമ്പാട്ട്, ജനാതിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അലി നെല്ലിക്കുഴി എന്നിവർ പ്രസംഗിച്ചു.
