കോതമംഗലം: എല്‍ഡിഎഫ് ഭരിക്കുന്ന കോട്ടപ്പടി പഞ്ചായത്തിലെ ഒരു എല്‍ഡിഎഫ് അംഗം തുടര്‍ച്ചയായി അവധിയെടുത്ത് വിദേശത്ത് പോകുന്നതില്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെടെ വിയോജിപ്പ് രേഖപ്പെടുത്തി. പഞ്ചായത്തിലെ പത്താം വാര്‍ഡംഗമായ അമല്‍ വിശ്വമാണ് അവധിയെടുത്ത് വിദേശത്തുപോയത്. കഴിഞ്ഞമാസം മടങ്ങിയെത്തിയ അമല്‍ വീണ്ടും വിദേശത്തേക്ക് ജോലിക്ക് പോകുകയാണ്. അവധി അപേക്ഷ ചര്‍ച്ചക്കെടുത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ യുഡിഎഫിലെ മൂന്ന് അംഗങ്ങള്‍ക്കൊപ്പം ഭരണമുന്നണിയായ എല്‍ഡിഎഫിലെ രണ്ട് അംഗങ്ങളും വിയോജിപ്പ് അറിയിച്ചു. 12 അംഗങ്ങള്‍ പങ്കെടുത്തതില്‍ അഞ്ചു പേരുടെ വിയോജനക്കുറിപ്പോടെയാണ് അവധിയപേക്ഷ അംഗീകരിച്ചു. ബിജി പി. ഐസകും സണ്ണി വര്‍ഗീസുമാണ് ഭിന്ന നിലപാടെടുത്ത എല്‍ഡിഎഫ് അംഗങ്ങള്‍. മറ്റൊരു അംഗം സന്തോഷ് അയ്യപ്പന്‍ യോഗത്തില്‍ പങ്കെടുത്തില്ല. അമല്‍ വിശ്വം രാജിവയ്ക്കണമെന്നാണ് അവധി നല്‍കുന്നതിനെ എതിര്‍ത്ത അംഗങ്ങളുടെ ആവശ്യം. അമല്‍ വിശ്വം രാജിവച്ച് തെരഞ്ഞെടുപ്പിലൂടെ പുതിയ അംഗത്തെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തിറങ്ങുമെന്നും യുഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്താം വാര്‍ഡില്‍ ഡിവൈഎഫ്‌ഐ നേതാവായ അമല്‍ വിശ്വത്തിന്റേത് അട്ടിമറി വിജയമായമായിരുന്നു. 35 വര്‍ഷത്തിന് ശേഷമാണ് ഇവിടെ എല്‍ഡിഎഫ് വിജയിച്ചത്. മുസ്ലീം ലീഗിലെ പരീക്കുട്ടി കുന്നത്താനെയാണ് അമല്‍ പരാജയപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ വാര്‍ഡ് നഷ്ടപ്പെടുമെന്ന ഭയമാണ് അമല്‍ വിശ്വത്തിന്റെ രാജി ഒഴിവാക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് പിന്നിലെന്നാണ് യുഡിഎഫിന്റെ ആക്ഷേപം. പതിമൂന്നംഗ ഭരണസമിതിയില്‍ യുഡിഎഫിന് മൂന്ന് അംഗങ്ങള്‍ മാത്രമാണുള്ളത്.