Connect with us

Hi, what are you looking for?

NEWS

എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ബ്ലോക്കാഫീസ് മാർച്ചും ധർണ്ണയും നടത്തി.

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനും വികസന മുരടിപ്പിനും പ്രസിഡന്റിന്റെ ഭരണഘടന ലംഘനത്തിനുമെതിരെ എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ബ്ലോക്കാഫീസ് മാർച്ചും ധർണ്ണയും നടത്തി. രാവിലെ 11 മണിക്ക് കോതമംഗലം മുനിസിപ്പൽ ആഫീസിനു മുന്നിൽ നിന്നും പ്രതിക്ഷേധ പ്രകടനം ആരംഭിച്ചു. നഗരം ചുറ്റി ബ്ലോക്ക് പഞ്ചായത്ത് ആഫീസിന് 500 മീറ്റർ അകലെ മലയൻകീഴ് ജംഗ്ഷനിൽ പ്രതിക്ഷേധ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ ധർണ്ണ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഭരണം ഒരു വർഷം പിന്നിടുമ്പോൾ പ്രസിഡന്റിന്റെ കച്ചവട ലാഭ താൽപര്യം മുൻ നിർത്തിയുള്ള പ്രവർത്തനം മൂലം സംസ്ഥാന ഗവൺമെന്റ് നൽകിയിട്ടുള്ള തനത് ഫണ്ട് കൾ പോലും ചിലവഴിക്കാൻ കഴിയാതെ ജില്ലയിൽ ഏറ്റവും പിന്നിലും സംസ്ഥാനത്തെ ആകെയുള്ള 148 ബ്ലോക്ക് പഞ്ചായത്ത് കളിലേയും വികസന കണക്ക് പരിശോദിച്ചാൽ 142 -ാം സ്ഥാനവും ഇതിൽ നിന്നും പകൽ പോലെ പൊതുജനത്തിന് മനസ്സിലായതാണ് ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ കഴിവുകേടും വികസന മുരടിപ്പും.

നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറഞ്ഞിയാണ് ഭരണം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം പെരുവഴിയിലിട്ട് പ്രസിഡന്റ് ചട്ടലംഘനം നടത്തി ആഢംബര സ്വകാര്യ വാഹനം സർക്കാരിന്റെ ചിലവിൽ ഇന്ധന മടിക്കുകയും സർക്കാർ ശമ്പളം പറ്റുന്ന ഡ്രൈവറെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറാക്കി മാറ്റി നടക്കുന്നതും ഇതിനെതിരെ പ്രതിക്ഷേധമുയർന്നപ്പോൾ തെറ്റായ വിവരം അധികാരികളെ ധരിപ്പിച്ചതും UDF ഭരണ സമിതിയാണ്. വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി അറിയാതെ തന്നിഷ്ട പ്രകാരം സ്വന്തം സാമ്പത്തിക ലാഭം ലക്ഷ്യമാക്കി പദ്ധതികൾ പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിപക്ഷത്തിനു മാത്രമല്ല UDFനുള്ളിലും അതൃപ്തിയുള്ളതായാണ് അറിവ്.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് വിപണന കേന്ദ്രത്തിന്റെ ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സ്വന്തം പേരിൽ ആക്കണമെന്ന് വാശി പിടിച്ച് അവസാന തീയതി നാളിതുവരെയായിട്ടും തുടങ്ങാനായിട്ടില്ല. തന്റെ വ്യക്തി താൽപര്യ, കച്ചവടതാൽപര്യത്തിന് വഴങ്ങാത്ത ജീവനക്കാരോടും വിരമിക്കാൻ 3 മാസം മാത്രമുള്ള സെക്രട്ടറിയോടും വേലക്കാരോട് പെരുമാറുന്ന രീതിയിൽ സഭ്യമല്ലാത്ത ഭാഷകൾ പോലും പരസ്യമായി ഉപയോഗിന്നതിനെതിരെ മാനക്കേട് ഓർത്ത് സെക്രട്ടറിയടക്കമുള്ള ഒരു വിഭാഗം ജീവനക്കാർ സ്ഥലം മാറിപ്പോകാൻ മേലുദ്യോഗസ്ഥരോടാവശ്യപ്പെട്ട തുൾപ്പെട്ടെ യുളള വിവരങ്ങൾ എൽ.ഡി.എഫ് നേതാക്കൾ പ്രതിക്ഷേധ ധർണ്ണയിൽ പറഞ്ഞു. എൽ.ഡി.എഫ്. നിയോജകമണ്ഡലം കമ്മറ്റി നടത്തിയ പ്രതിക്ഷേധ ധർണ്ണ സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി അദ്ധ്യക്ഷനായി. കോതമംഗലം, കവളങ്ങാട് സി.പി.ഐ.എം. ഏരിയ സെക്രട്ടറിമാരായ കെ.എ. ജോയി, ഷാജി മുഹമ്മദ്, കേരള കോൺഗ്രസ് മാണി ജില്ലാ സെക്രട്ടറി പോൾ മുണ്ടയ്ക്കൽ, ജനതാദൾ സംസ്ഥാന സമിതി അംഗം മനോജ് ഗോപി , ജനാതിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പോൾ, എൻ.സി.പി. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് തോമ്പ്രയിൽ,കേരള കോൺഗ്രസ് – സ്ക്കറിയ – നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര, കേരള കോൺഗ്രസ് ബി.പ്രസിഡന്റ് ബേബി പൗലോസ്,എൽ.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് , കെ.കെ.ഗോപി , എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കുട്ടമ്പുഴ: ഗ്രാമപഞ്ചായത്ത് 2025കേരളോത്സവം 10/10/2025 തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു..ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ റോയ് ഇ സി സ്വാഗതം ആശംസിച്ച ടീ യോഗത്തിന്...

NEWS

കോതമംഗലം : റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഓഫീസ് അറ്റൻഡന്റ് വിഭാഗം ജീവനക്കാർ പ്രമോഷനുവേണ്ടി 15 മുതൽ 20 വർഷക്കാലത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ കാലയളവിനുള്ളിൽ പ്രമോഷൻ ലഭിക്കാതെ...

NEWS

കോതമംഗലം: സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു റോഡിൽ തല യടിച്ചു വീണ പല്ലാരിമംഗലം മണിക്കിണർ കുന്നുംപുറത്ത് നൂറുദീൻ (57) മരിച്ചു. കുടമു ണ്ട-പല്ലാരിമംഗലം റോഡിൽ മടിയൂരിൽ വ്യാഴാഴ്ച നൂറുദീൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ...

CRIME

കോതമംഗലം :കള്ളനോട്ടുകളുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊല്ലം പത്തനാപുരം പാതിരിങ്ങൽ ഭാഗം ആനക്കുഴി വീട്ടിൽ അബ്ദുൾ റഷീദ് (62) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിൻ്റെ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസികവും, ശാരീരികവുമായ ആരോഗ്യ ബോധവൽക്കരണത്തെ ക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും, തൊടുപുഴ ബേബി മെമ്മോറിയൽ...

NEWS

കോതമംഗലം :നേര്യമംഗലം ഇഞ്ചതൊട്ടിയിൽ കാട്ടാന റോഡിലേക്ക് പന കുത്തിമറിച്ചിട്ടു. ഇഞ്ചതൊട്ടിയിൽ പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള തുക്കുപാലത്തിന് സമീപമാണ് കഴിഞ്ഞ ദിവസം രാത്രി സംഭവം നടന്നത്. നേര്യമംഗലം വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനകൾതുക്കുപാലത്തിന് സമീപം...

NEWS

കോതമംഗലം: ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസിന് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ QAS പ്രക്രിയയിൽ A+ ഗ്രേഡ് ലഭിച്ചു കേരളത്തിലെ മെഡിക്കൽ വിദ്യാഭാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതും അംഗീകാരം നൽകുന്നതിനുമായി...

NEWS

കോതമംഗലം :കോതമംഗലം നഗരത്തിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനുമായി 6, 13,76,444.86/- രൂപയുടെ 7 പദ്ധതികൾ നടപ്പിലാക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിയമസഭയിൽ അറിയിച്ചു...

NEWS

വാരപ്പെട്ടി: ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി തൈകൾ ഉൾപ്പെടെയുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിതരണ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു....

NEWS

കോതമംഗലം: ഉപജില്ല കായിക മേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.മാലിപ്പാറ ഫാത്തിമ മാതാ യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ നൂഹ് ആണ് നായയുടെ ആക്രമണത്തിനിരയായത്. തുടര്‍ന്ന് നൂഹിനെ ആശുപത്രിയിലെത്തിച്ച്...

NEWS

വാരപ്പെട്ടി: ജലവിതരണം വിച്ഛേദിച്ച പൈപ്പ് ശരിയായ രീതിയില്‍ അടക്കാത്തതിനാല്‍ വാരപ്പെട്ടിയില്‍ കുടിവെള്ളം പാഴാകുന്നു. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപത്തു കൂടി ഇളങ്ങവത്തേക്കുള്ള റോഡിനരികില്‍ വട്ടപ്പറമ്പിലാണ് അഞ്ച് വര്‍ഷത്തോളമായി അധികൃതരുടെ അനാസ്ഥ മൂലം ലക്ഷക്കണക്കിന്...

NEWS

കോതമംഗലം: വാരപ്പെട്ടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍നിന്ന്  വിളിച്ചിറക്കികൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചു. നാല് പേര്‍ പിടിയില്‍. പായിപ്ര മൈക്രോപടി ദേവിക വിലാസം അജിലാല്‍ (47), ചെറുവട്ടൂര്‍ കാനാപറമ്പില്‍ കെ.എസ്. അല്‍ഷിഫ് (22), മുളവൂര്‍...

error: Content is protected !!