കുട്ടമ്പുഴ: കോൺഗ്രസ് ഭരിക്കുന്ന കുട്ടമ്പുഴയിലെ അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുംമായ
സിബി കെ , എ മെമ്പർ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡി എഫിന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് മുൻമ്പിൽ മാർച്ചുംധർണയം നടത്തി. ധർണ്ണാ സമരം സിപിഎമ്മിന്റെ ഏരിയ കമ്മിറ്റിയംഗം കെ കെ ശിവൻ ഉദ്ഘാടനം ചെയ്തു .
ലോക്കൽ കമ്മിറ്റി അംഗം ഷിബു യോഗത്തിന് അധ്യക്ഷത വഹിച്ചു. ‘സെക്രട്ടറി വി വി ജോണി സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ സിപി എസ് ബാലൻ പി കെ പൗലോസ്, ബിനീഷ് നാരായണൻ, സിപി ഐ യുടെ ലോക്കൽ സെക്രട്ടറി ഡെയ്സി ജോയി ,കേരള കോൺഗ്രസ് എമ്മിന്റെ മണ്ഡലം പ്രസിഡന്റ് ബിനോയ് പള്ളത്ത്, എന്നിവർ യോഗത്തിന് അഭിസംബോധന ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ ഷീല രാജീവ്, ആലീസ് സിബി, ശ്രീജ ബിജു , എന്നിവരുംപങ്കെടുത്തു. ലോക്കൽ കമ്മറ്റി അംഗങ്ങളായ ബി രതീഷ് , സനീഷ് പി എസ് ,, ഇന്ദിരക്കുട്ടി രാജു,ജെയിംസ് എം.പി.സി.പി. അബ്ദുൾകരീം ,മുംദാസ് റെജി,ഷിബി സുദൻ ,എന്നിവരും യോഗത്തിൽ പങ്കെടുത്തു.