പോത്താനിക്കാട്:എറണാകുളം ജില്ലാ പഞ്ചായത്ത് പോത്താനിക്കാട് ഡിവിഷൻ തിരിച്ച് പിടിക്കാൻ ഇക്കുറി യുവാവിനെ രംഗത്തിറക്കി എൽഡിഎഫ്. നിയമ വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ബിനിൽ എൽദോയാണ് കേരള കോൺഗ്രസ് (എം) ടിക്കറ്റിൽ മത്സരിക്കുന്നത്. വനം, വനം, വന്യജീവി പ്രശ്നങ്ങളിലും മറ്റു സാമൂഹ്യ പ്രശ്നങ്ങളിലും ഇടപ്പെട്ട് ശ്രദ്ധേയനായ വ്യക്തിയാണ് കോട്ടപ്പടി വാവേലി സ്വദേശിയായ ബിനിൽ. കോതമംഗലം ബ്ലോക്ക് പരിധിയിൽപ്പെട്ട നെല്ലിമറ്റം, പല്ലാരിമംഗലം, വാരപ്പെട്ടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിലെ അഞ്ചൽപ്പെട്ടി എന്നീ ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെട്ടതാണ് പുതിയ പോത്താനിക്കാട് ഡിവിഷൻ. ഭൂരിഭാഗവും കർഷകരും തൊഴിലാളികളും അതിവസിക്കുന്ന ഡിവിഷനിലെ ജന്മനസ് കീഴടക്കാൻ കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനം കൊണ്ട് കർഷക കുടുംബംഗമായ ബിനിലിന് കഴിഞ്ഞിട്ടുണ്ട്.
വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ടും സാമൂഹ്യ പ്രശ്നങ്ങളിൽ രംഗത്തിറങ്ങിയും ഡിവിഷൻ പരിധിയിൽ മുഴുവനും ശ്രദ്ധാ കേന്ദ്രമാവുകയാണ് ബിനിൽ എന്ന മുപ്പത്തുകാരൻ.വനം വന്യജീവി വിഷയത്തിൽ ജോസ് കെ മാണി എംപിയുടെ ഇടപെടലിനു വേണ്ട മുഴുവൻ ഡാറ്റാ സമാഹരണം നടത്തിയത് അഡ്വക്കേറ്റ് മാത്യുവിൻറെ നിർദ്ദേശപ്രകാരം ബിനിലാണ് അധികാരം സ്ഥാനങ്ങൾ ഒന്നുമില്ലാതെ തന്നെ അനവധി നിരവധി വികസന പ്രവർത്തനങ്ങൾക്കും പൊതുരംഗത്തെ പ്രധാനപ്പെട്ട മാറ്റങ്ങൾക്കും ചുക്കാൻ പിടിച്ചതിന്റെ ആത്മവിശ്വാസത്തിലും പ്രവർത്തി പരിചയത്തിലും ആണ് ഇത്തവണ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായി ബിനിൽ എത്തുന്നത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ പഠന ശേഷം ബിനിൽ എൽദോ ഇപ്പൊൾ കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ലോ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് .കേരള വിദ്യാർത്ഥി കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് ബിനിൽ.





















































