Connect with us

Hi, what are you looking for?

EDITORS CHOICE

പെരിയാറിൽ മീൻ ചാകര ; കുയിൽ മീനിന്റെ വലിപ്പം കണ്ട് അമ്പരന്ന് നാട്ടുകാർ.

കുട്ടമ്പുഴ : പുഴമീന്‍ കൂട്ടിയുള്ള ശാപ്പാടിന്റെ രുചിയോര്‍ത്തു മാത്രമല്ല, കുട്ടമ്പുഴയാറിന്റെ തീരങ്ങളിൽ പരിസരവാസികൾ മീൻ പിടിക്കുന്നത്, അത് ഉപജീവനത്തിനും കൊറോണ സമയത്തെ അതിജീവനത്തിനുമായാണ്. പെരിയാറിന്റെ കീർത്തിയിൽ വളർന്ന വാളയാണ് മീൻ പിടിക്കുന്നവരുടെ ഇഷ്ടകഥാപാത്രം. പുല്ലന്‍, കരിമീന്‍, റോഗ്, മൃഗാള്‍, കുയിൽ, ആരോൺ, ഉരുൾ തുടങ്ങി വിവിധയിനം മീനുകളെയും മീൻപിടിക്കുന്നവർക്ക് കിട്ടാറുണ്ട്. ന്യൂ ജെനെറേഷൻ ചൂണ്ടകളും പണം കൊടുത്തു വാങ്ങുന്ന ഇരയുമാണ് മീൻ പിടുത്തതിനായി ഉപയോഗിക്കുന്നത്. പരിപ്പ് വടയും, പപ്പടവും , പൊറോട്ടയും ഒക്കെ ഇരയായി ഉപയോഗിക്കുന്നവർ ഉണ്ട്.

പുഴയുടെ ഒഴുക്കും ആഴവും മീനിന്റെ വരവും അറിയുന്നവര്‍ക്ക് ഭാഗ്യംകൂടി തുണച്ചാല്‍ ചാകര ഉറപ്പ് നൽകുകയാണ് പെരിയാർ. ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും സമീപനഗരങ്ങളില്‍നിന്നുപോലും യുവാക്കളുടെ സംഘം ചൂണ്ടയിടാന്‍ കുട്ടമ്പുഴയുടെ തീരങ്ങളിൽ എത്താറുണ്ട്. വരുന്നവരെയാരേയും നിരാശരാക്കാതെ പെരിയാർ തന്റെ പനിനീർ പരപ്പിൽ ഒളിപ്പിച്ച സമ്പത്തു നൽകുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കുട്ടമ്പുഴ നൂറേക്കർ സ്വദേശി തോമസിന് പെരിയാറിൽ നിന്ന് 15 കിലോയോളം തൂക്കമുള്ള കുയിൽ മീൻ ആണ് ചൂണ്ടയിൽ ലഭിച്ചത്.

ODIVA

ഇന്ത്യൻ ശുദ്ധജലാശയങ്ങളിലെ രാജാവെന്ന് പേരുകേട്ട മീനാണ് കുയിൽ മീൻ (മഹസീർ) തീൻമേശയിലെ വിഭവം എന്നതിനപ്പുറം ചൂണ്ടയിടൽ വിനോദോപാധിയായവരുടെ പ്രിയപ്പെട്ട മത്സ്യമാണിത് ( സ്‌പോർട്ട്‌സ് ഫിഷ് ) . പെരിയാർ, പമ്പ, ചാലക്കുടി, ചാലിയാർ, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ ഉത്ഭവസ്ഥാനങ്ങളിൽ ഈ മത്സ്യത്തിന്റെ സാന്നിധ്യം കൂടുതലായുണ്ട്. ശീതമേഖലകളിലെ വെള്ളത്തിലാണ് ഇവ വളരുക. തോട്ട പൊട്ടിച്ചും നഞ്ചുകലക്കിയും മറ്റുമുള്ള അശാസ്ത്രീയമായ മീൻപിടിത്ത രീതികളും മണൽഖനനവും ഇത്തരം മീനുകളുടെ വംശനാശത്തിന് വഴിയൊരുക്കുന്നുണ്ട്.

ചൂണ്ടയുമായി മല്ലിടുന്ന വമ്പൻ കുയിൽ മീനിനെ പിടികൂടാൻ അത്ര എളുപ്പമല്ലന്ന് കുട്ടമ്പുഴ സ്വദേശിയായ ലടുക്ക വെളിപ്പെടുത്തുന്നു. വനമേഖലയോട് ചേർന്നുള്ള ജലാശയങ്ങളിൽ നിന്ന് പിടിക്കുന്ന മത്സങ്ങൾക്ക് വൻ ഡിമാൻഡ് ഉള്ളത്. കാലേകൂട്ടി മീൻ ബുക്ക് ചെയ്യുന്നവർ വരെയുണ്ടെന്ന് മീൻ പിടുത്തണം ഹരമാക്കിയെടുത്തിരിക്കുന്ന ജയൻ പറയുന്നു.

പെരിയാറിന്റെ മടിത്തട്ടിലിൽ വളർന്ന മീനുകളെ ആവശ്യമുള്ളവക്ക് ബന്ധപ്പെടുക; തോമസ് -9946454790, ജയൻ -7025647985.

You May Also Like

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

error: Content is protected !!