കുറ്റിലഞ്ഞി: ക്ഷത്രിയ ക്ഷേമ സഭയുടെ ആഭിമുഖ്യത്തിൽ കുറ്റിലഞ്ഞിയിലെ വിവിധ സംഘടനകളുടെ സഹായസഹകരണത്തോടെ ഒക്ടോബർ മാസം അഞ്ചാം തീയതി ഞായറാഴ്ച ചക്കനെക്കാവ് ഊട്ട്പുരയിൽ വച്ച് നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് സ്ഥലം എംഎൽഎ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ശ്രീധരീയം കണ്ണാശുപത്രി യും അസ്ഥിരോഗ സാന്ദ്രതനിർണയവുമായി നാഗാർജുന ആയുർവേദ ആശുപത്രിെയും ഈ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. കൂടാതെ കുറ്റിലഞ്ഞി യിലെ ആയുർവേദ സ്ഥാപനമായ പ്രജ്ന ആയുർവേദ സെന്ററും പങ്കെടുത്തു. നൂറുകണക്കിന് പ്രാദേശിക വാസികൾ പങ്കെടുത്ത ഈ ചടങ്ങിൽ ക്ഷത്രിയ ക്ഷേമ സഭ ഭാരവാഹികളായ
ശ്രീ കൃഷ്ണ വർമ്മ, സുരേഷ് വർമ്മ, സഹകരണ ബാങ്ക് പ്രസിഡൻറ് റഷീദ് പി കെ, സഹീർ കോട്ട പറമ്പിൽ, ശ്രീ മധു D കർത്താ ഡോക്ടർ ഹൈമവതി തമ്പുരാട്ടി, ശ്രീ നാസർ വട്ടേക്കാട്,
ശ്രീ അസീസ് എന്നിവർ സംസാരിച്ചു.
