കോതമംഗലം : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ട് 1.51കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കുറ്റിലഞ്ഞി ഗവ:യു പി സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എം.വിജയകുമാരി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, വികസന സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മൃദുല ജനാർദ്ദനൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എം ബി.ജമാൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എം നാസർ,റ്റി എം അബ്ദുൾ അസീസ്, അരുൺ സി ഗോവിന്ദൻ,സുലൈഖ ഉമ്മർ,
കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ റഷീദ്, പി.എം അബ്ദുൾ സലാം, സുബൈർ ബ്ലാക്കാട്ട് മോളത്ത്, എൽ എസ് ജി ഡി എ.ഇ എസ്. ഹരിപ്രിയ, കൈറ്റ് കോർഡിനേറ്റർ എസ്.എം അലിയാർ, മുൻ എച്ച്. എം എ.കെ. സൈനബ, എസ് ആർ ജി കൺവീനർ എ.എം. ശോശാമ്മ,എം പി റ്റി എ ചെയർപേഴ്സൺ വി.കെ സിന്ധു എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് എം.യു. അനസ് നന്ദി പ്രകാശിപ്പിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർഥികളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങിന് മധുരമേകി കൊണ്ട് അധ്യാപകർ പായസ വിതരണം നടത്തി. കുറ്റിലഞ്ഞി നിവാസികളുടെയും വിദ്യാർഥികളുടെയും ചിരകാലാഭിലാഷമായിരുന്ന ഹൈടെക് സ്കൂൾ മന്ദിരം യാഥാർഥ്യത്തിലേയ്ക്ക് ആദ്യ ചുവടു വച്ചു.
