NEWS
വനിതകളുടെ കൂട്ടായ്മയിൽ കൂവപ്പൊടി ഉൽപാദന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം: കുട്ടമ്പുഴയിൽ കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിൽ കൂവപ്പൊടി ഉൽപാദന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പട്ടിക വർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമയി ട്രൈബൽ മേഖലയിലെ വനിതകൾക്ക് ഉപജീവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ യൂണിറ്റ് ആരംഭിച്ചത്. പഞ്ചായത്തിലെ പിണവൂർകുടിയിൽ 5 പേരുടെ നേതൃത്വത്തിൽ ” വിന്റർഗ്രീൻ ” എന്ന പേരിലാണ് യൂണിറ്റ് പ്രവർത്തനം. തികച്ചും പരമ്പരാഗതമായ രീതിയിൽ തന്നെ കൂവപ്പൊടി ഉൽപാദിപ്പിക്കുന്നതിനാൽ 100 % ഗുണമേന്മയും ഇവർ ഉറപ്പു നൽകുന്നു. സ്വന്തമായി കൃഷി ചെയ്യുന്നവയും പ്രാദേശികമായി ശേഖരിക്കുന്നതുമായ കൂവയാണ് മൂല്യവർദ്ധിത ഉൽപന്നമായി മാറ്റുന്നത്.
5 പേരുടെ നേതൃത്വത്തിൽ ആണ് ആരംഭിക്കുന്നതെങ്കിലും ആ പ്രദേശത്തെ വനിതകൾക്ക് തൊഴിൽ നൽകാനും,വരുമാനം ഉറപ്പാവാനും ഈ സംരംഭം ലക്ഷ്യമിടുന്നു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, വാർഡ് മെമ്പർമാരായ ബിനേഷ് നാരായണൻ,ജോഷി,പഞ്ചായത്ത് സെക്രട്ടറി സി കെ സാബു,കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ രാഗേഷ് കെ ആർ, ജില്ല പ്രോഗ്രാം മാനേജർ പൊന്നി കണ്ണൻ,സി ഡി എസ് ചെയർപേഴ്സൺ ആനന്ദവല്ലി ശ്രീധരൻ,വൈസ് ചെയർ പേഴ്സൻ വത്സ ബിനു,ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
NEWS
ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകള്‍കൊണ്ട് സാഹസീകമായാണ് മാര്‍ട്ടിന്‍ മേക്കമാലി രാജവെമ്പാലയെ കീഴടക്കിയത്. പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമന്‍ രാജവെമ്പാലയാണ് പിടിയിലായത്.ഒരാഴ്ചയായി പാമ്പിനെ പ്രദേശത്ത് കണ്ടിരുന്നു.എന്നാല്‍ പിടിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിര്‍ദേശപ്രകാരം മാര്‍ട്ടിന്‍ ദൗത്യം ഏറ്റെടുത്തത്.രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
CRIME
നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി മര്‍ദ്ധിക്കുന്നത് കണ്ട് ചോദ്യംചെയ്ത നാട്ടുകാരായ ചിലരേയാണ് പ്രതീകള്‍ ആദ്യം ആക്രമിച്ചത്.അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിച്ചുനിറുത്തി തന്നെ കുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.അജ്മലിന്റെ വയറിനോട് ചേര്‍ന്നാണ് കുത്തേറ്റത്.രക്തം വാര്‍ന്നൊഴുകിയിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME19 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു