കോതമംഗലം : എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്തു. ടെലിവിഷൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ പഠനം ഉറപ്പാക്കുന്നതിനായി നടത്തുന്ന ടെലിവിഷൻ ചലഞ്ചിൻ്റെ ഭാഗമായാണ് വടാട്ടുപാറ കുട്ടമ്പുഴ പ്രദേശത്ത് വിതരണം നടത്തിയത്. കെ.ടി ജേക്കബ് ആശൻ സ്മാരക മന്ദിരത്തിൽ വച്ച് എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ അരുൺ എ ഐ വൈ എഫ് വടാട്ടുപാറ മേഖല കമ്മിറ്റിക്ക് ടെലിവിഷൻ കൈമാറി .സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ്, എൻ യു നാസർ ,പി.എ അനസ്, എസ് വിഷ്ണു ,രെജീഷ് രവി ,അരുൺ എസ് എന്നിവർ പ്രസംഗിച്ചു.
