Connect with us

Hi, what are you looking for?

CRIME

വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.

കോതമംഗലം: വടാട്ടുപാറയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വീട്ടിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും രഹസ്യവിവരത്തെത്തുടർന്ന് വടാട്ടുപാറ പോസ്റ്റാഫീസും പടി ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ കണിയാംകുടി റെജി താമസിക്കുന്ന വീട്ടിൽ സൂക്ഷിച്ച് വച്ചിരുന്ന ചാരായം വാറ്റുന്നതിനുള്ള 60 ലിറ്റർ വാഷും 3 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസാക്കി. സംഭവ സ്ഥലത്തു നിന്നും ഓടിപ്പോയ റെജിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ലോക്ക് ഡൗൺ ആയതിനാൽ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ചാരായം വാറ്റ് സംഘങ്ങൾ സജീവമായിട്ടുള്ളതായി എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിച്ചിട്ടുള്ള സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. റെയ്‌ഡിൽ പ്രിവൻറീവ് ഓഫീസർമാരായ സാജൻ പോൾ, എൻ.എ മനോജ് (ഇന്റലിജൻസ് ബ്യൂറോ, എറണാകുളം) സിവിൽ എക്സൈസ് ഓഫീസർമാരായ , കെ.സി.എൽദോ, ജെറിൻ പി ജോർജ്ജ്, സജീഷ് പി.ബി എന്നിവരും പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...