Connect with us

Hi, what are you looking for?

NEWS

വാഗ്ദാനങ്ങളുടെ പെരുമഴ മാത്രം; തകർന്ന് തരിപ്പണമായി കാനന പാത.

കോതമംഗലം : എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന ഗ്രാമ പഞ്ചായത്താണ് കുട്ടമ്പുഴ. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ തഴയപ്പെടുന്ന പഞ്ചായത്തും.തെരഞ്ഞെടുപ്പു അടുക്കുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴ ആയിരിക്കും. പോളിംഗ് ഉദ്യോഗസ്ഥർ, പോളിംഗ് സാധന സാമഗ്രികളുമായി ബ്ലാവന കടത്തു കടക്കുന്നതുമെല്ലാം മാധ്യമ വാർത്തകളിൽ ഇടം നേടുകയും എല്ലാം ചെയ്യുമെങ്കിലും, തെരഞ്ഞെടുപ്പു കഴിയുന്നതോടെ എല്ലാം വിസ്മൃതിയിൽ ആകും. കാലങ്ങളായി ഉറിയംപെട്ടി ആദിവാസി കോളനിക്കാരുടെ ആവശ്യങ്ങളിൽ ഒന്നാണ് സഞ്ചാര യോഗ്യമായ നല്ലൊരു പാത. നിലവിലുള്ള ദുർഘടമായ കാനന പാതയിലൂടെ സഞ്ചരിച്ചാൽ നടുവൊടിഞ്ഞില്ലെങ്കിലേ അത്ഭുതപെടേണ്ടതുള്ളൂ. ഫോർ വീൽ ജീപ്പ് മാത്രം സഞ്ചരിക്കുന്ന ഒരു കാട്ടുപാത.

തെരഞ്ഞെടുപ്പു വേളകളിൽ ഇതിലൂടെ സഞ്ചരിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥർ ഒരാഴ്ചയോളം കുഴമ്പിട്ടു പിടിച്ചതിനു ശേഷമാണ് അവരുടെ നടുവൊന്ന് നേരെ ആയത് തന്നെ. ഇതിലൂടെ സഞ്ചരിക്കുന്ന ജീപ്പുകൾ പണി മുടക്കുന്നത് നിത്യ സംഭവം തന്നെയാണ്. ഒരു ആശുപത്രി കേസ് വന്നാൽ ഈ കഠിനമായ കാനന പാത താണ്ടി കോതമംഗലത്തുള്ള ആശുപത്രിയിൽ എത്താൻ തന്നെ വേണം 4-5 മണിക്കൂർ. അപ്പോഴേക്കും രോഗിയുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. ഈ പാത കോൺഗ്രീറ്റ് ചെയ്തു തരുവാൻ ഇവിടുത്തെ പ്രദേശ വാസികൾ മുട്ടാത്ത വാതിലുകൾ ഇല്ല. പഞ്ചായത്തിലും, ഊരുക്കൂട്ടത്തിലും എല്ലാം അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതുപോലെ ഇവിടുത്തെ അങ്കണവാടിയുടെ അവസ്ഥയും പരിതാപകരമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനെല്ലാം ഉടനടി ഒരു പരിഹാരം കാണണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.

You May Also Like

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം : – പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന ഭീമൻ ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി, ക്ണാച്ചേരി പ്രദേശങ്ങൾ. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും, വീടുകളിലേക്കും...