കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും വളരെയേറെ പ്രായമുള്ളവരുമായ മൂന്ന് പാവപ്പെട്ട വീട്ടു ക്കാർക്ക് പട്ടയം കിട്ടാക്കനിയാവുകയാണ്. ഇവർ താമസിക്കുന്ന സ്ഥലം കുട്ടമ്പുഴ വില്ലേജിൽ ബ്ലോക്ക് നമ്പർ 3- ന്നിൽ റീസർവേ നമ്പർ 488/1-ൽ പെട്ട റവന്യൂ തരിശിൽപ്പെട്ട സ്ഥലത്താണ് താമസിച്ചു വരുന്നത്.
(1) കുമാരൻ നാരായണൻ , (92വയസ്) പുള്ളോലിൽ (ഹൗസ് ) . 1-ാം ബ്ലോക്ക് . ഉരുളൻ തണ്ണി ,
(2) അയ്യപ്പൻ (82 വയസ്) കുര്യയമാലിയിൽ (H).
1-ാം ബ്ലോക്ക് , ഉരുളൻ തണ്ണി .
(3) ഔസേഫ് പൈലി (75) വയസ്) ചാത്തൻ കണ്ടത്തിൽ (H) 1-ാം ബ്ലോക്ക് . ഉരുളൻ തണ്ണി po. എന്നി മൂന്ന് വീട്ടു ക്കാർക്കാണ് ഇവിടെ പട്ടയം കിട്ടുവാനുളളത്. ഇവർ വളരെയേറെ പ്രായമേറിയവരും രോഗികളുമാണ്. ഇവരുടെ പട്ടയ അപേക്ഷകൾ വളരെയേറെ വർഷങ്ങളായിട്ട് കോതമംഗലം താലൂക്ക് ഓഫീസിൽ പട്ടയ നടപടികളിൽ ഇരിക്കുന്നതായി അറിയുന്നു. എന്നാൽ കോതമംഗലം താലൂക്കിൽ നടക്കുന്ന ഓരോ പട്ടയമേളകൾ നടക്കുമ്പോളും പാവങ്ങളുടെ പട്ടയ നടപടികൾ ഒരു കിട്ടാകനിയായി മാറുന്നു.
ഇവർ മൂന്ന് പേരുടെ ഒഴികെയുള്ള മറ്റുള്ളവർ കഴിഞ്ഞ വർഷത്തെ പട്ടയമേളയിൽ പട്ടയം കിട്ടി എന്നാൽ ഇവരുടെ പട്ടയ ഫയൽ മാത്രം താലൂക്ക് ഓഫീസിൽ ഒരു വിധ നടപടികളും ഇല്ലാതെ കിടക്കുക്കുകയാണ്.
ഈ പാവങ്ങളുടെ പട്ടയ നടപടികൾക്ക് വേണ്ടി ആഫീസുകൾ കയറിയിറങ്ങുവാൻ ആരും ഇല്ലാത്തതിനാൽ ഇവരുടെ പട്ടയ ഫയൽ കോതമംഗലം തഹസിൽദാറുടെ അലമാരയിൽ പൊടി പിടിച്ച് കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്നാണ് ഉയരുന്ന ആക്ഷേപം.
തങ്ങൾക്ക് ലഭിക്കേണ്ടതായ പട്ടയ നടപടികൾ നടക്കാത്തതിനെ കുറിച്ച് നാട്ടിലെ നേതാക്കളോട് ചോദിക്കുമ്പോൾ നേതാക്കൾ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ്. പട്ടയം കിട്ടേണ്ടതായ ഇവർ മൂന്ന് പേരും സ്വന്തമായി എണിറ്റ് നടക്കാൻ പറ്റാത്ത തരത്തിൽ വാർദ്ധക്യത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരാണ്
ഇവർക്ക് പട്ടയം കിട്ടുവാൻ കോതമംഗലം താലൂക്ക് ഓഫിസിലെ മാമ്മുൽ നടപടികൾ നടത്തുവാൻ യാതോരു വിധ നിർവ്വാഹങ്ങളും ഇല്ലാ വരാണ് ഇനി ഈ ഒന്നാംപാറ ഭാഗത്ത് ഈ മൂന്ന് പാവങ്ങൾക്ക് മാത്രമാണ് പട്ടയം കിട്ടുവാനുള്ളത്. ഈ വരുന്ന ആഴ്ച്ചയിലും കോതമംഗലം താലൂക്ക് ഓഫീസിൽ പട്ടയമേള നടക്കുകയാണ് ഈ പട്ടയമേളയിലെങ്കിലും പട്ടയം ഇവരുടെ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവരുടെ വീടുകളിൽ പുറത്ത് ഇറങ്ങുവാൻ കഴിയാതെ ഇവർ മൂന്ന് പേരും കഴിഞ്ഞ് വരുകയാണ്. വയോധികരുടെ പട്ടയ പ്രശ്നത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണം എന്ന ആവശ്യമാണ് ഉയരുന്നത്.