Connect with us

Hi, what are you looking for?

NEWS

ലക്ഷദീപിന്റെ കാര്യത്തിൽ കാണിക്കുന്ന താൽപര്യം പോലെ കുട്ടമ്പുഴയിലെ ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കപട വികസനവാദികൾ ശ്രമിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി.

കുട്ടമ്പുഴ : എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് കോവിഡ് മഹാമാരി മൂലം വിറങ്ങലിച്ച് നിൽക്കുന്ന ഈ അവസരത്തിൽ കടന്നുവരുന്ന കാലവർഷത്തെ അത്യധികം അശങ്കയോടെയാണ് കുട്ടമ്പുഴക്കാർ നോക്കി കാണുന്നത്. അശാസ്ത്രിയമായ നിർമ്മിതിമൂലം, ഒരു ചെറിയ മഴ പെയ്താൽ പോലും മുങ്ങി പോകുന്ന മണികണ്ഠൻ ചാൽ ചപ്പാത്ത്,എന്നും പേടിയോടു കുടി മാത്രമേ മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് ഉറിയംപെട്ടി, നിവാസികൾക്ക് ഓർക്കുവാൻ സാധിക്കുകയുള്ളു. മഴക്കാലമായാൽ കുട്ടികളുടെ സ്കൂളിൽ പോക്ക് അവസാനിക്കും. മറ്റ് അവശ്യവസ്തുക്കൾ കിട്ടാത്ത അവസ്ഥ, അടിയന്തിര സാഹചര്യത്തിൽ പോലും ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരണപ്പെടുന്ന അവസ്ഥവരെ ഉണ്ടാകുന്നു.

ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന കല്ലേലി മേട്, തലവച്ചപാറ, കുഞ്ചിപാറ, തേര, വാരിയം, മാപ്പിളപ്പാറ, തുടങ്ങിയ വനവാസി കുടികളിലെ യാത്ര അതി സാഹസികമാണ്, രണ്ട് വള്ളങ്ങൾ കൂട്ടിക്കെട്ടിയ ചങ്ങാടത്തിൽ അളുകളെയും വാഹനങ്ങളും കയറ്റി പോകുന്നത് ജീവനും കൈയ്യിൽ പിടിച്ച് കൊണ്ടാണ്ദുർഘടമായ വനപാതയിലൂടെ ഉള്ള യാത്ര. ചികിൽസാ സൗകര്യവും, യാത്ര സൗകര്യവും ലഭ്യമല്ലാത്തതു കൊണ്ട് മാത്രം നിരവധി പേരാണ് ഇവിടെ മരണമടഞ്ഞിട്ടുള്ളത്. ഒടുവിലത്തെ ഉദാഹരണം സോമൻ എന്ന ആദിവാസി യുവാവ് ആത്മഹത്യ ചെയ്യതപ്പോൾ യാത്ര സൗകര്യമില്ലാത്തത് കൊണ്ട് കിലോമീറ്ററുകൾ മൃതശരീരം ചുമന്നുകൊണ്ട് പോകേണ്ട ഗതികേട്, കേരള മനസാക്ഷിയെ പിടിച്ച് ഉലച്ച സംഭവമാണ്. ഗർഭിണികളായ വനവാസി സ്ത്രീകളെയും കൊണ്ടുള്ള യാത്രകളിൽ കുടിലുകളിലും മരച്ചോട്ടിലും വരെ പ്രസവിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

മഴക്കാലമായാൽ മലവെള്ള വരവോടെ എക ആശ്രയമായ ബ്ലാവന കടത്തും ഇല്ലാതെയാകും. ഇതോടെ പുറം ലോകമുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിനായി ബ്ലാവന പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ എറണാകുളം ജില്ലയിലെ ആയിരക്കണക്കിന് വനവാസി ജനതയുടെ ഈ അടിസ്ഥാന ആവശ്യങ്ങൾ കണ്ടിട്ടും കാണാത്ത പോലെ നടിയ്ക്കുന്ന അധികാരിവർഗ്ഗത്തോടും ഭരണാധികാരികളോടും കപട വികസനവാദികളോടും ഇരുന്നൂറ്റിയൻപതോളം മൈയിലുകൾക്ക് അപ്പുറമുള്ള ലക്ഷദീപിന്റെ കാര്യത്തിൽ കാണിക്കുന്ന താൽപര്യത്തിന്റെ നൂറിൽ ഒരു അംശം താൽപ്പര്യം വനവാസി സമൂഹത്തിന്റെ കാര്യത്തിൽ കാട്ടണമെന്നും ഈ വരുന്ന മഴക്കാലത്ത് ഗുരുതര രോഗത്താൽ വലയുന്ന വനവാസി സഹോദരങ്ങളുടെ ജീവൻ രക്ഷിക്കുവാൻ എയർ ലിഫ്റ്റ് സൗകര്യങ്ങളടക്കം ഏർപ്പെടുത്തണമെന്നും അതിന് ആവശ്യമായ നടപടികൾ ഉടൻ കൈകൊള്ളണമെന്നും ഭാരതീയ ജനതാ പാർട്ടിക്ക് വേണ്ടി എറണാകുളം ജില്ലാ അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണൻ പ്രസ്താവനയിലൂടെ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...