കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗകാർക്ക് ഓണക്കിറ്റും, ഓണക്കോടിയും വിതരണം ചെയ്തു. വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികളിൽ നിന്നുള്ള 292 സ്ത്രീകൾക്ക് സെറ്റ് മുണ്ടും, 228 പുരുഷൻമാർക്ക് ഡബിൾ മുണ്ടും, തോർത്തും എന്നിങ്ങനെ 520 പേർക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലൂ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ജെ ജോസ്, പഞ്ചായത്ത് മെമ്പർമാരായ സി പി അബ്ദുൾകരീം,കെ കെ ബൈജു, തങ്കമ്മ പി കെ,റ്റിഇഒ ആർ നാരായണൻകുട്ടി,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഗോപി, പ്രൊമോർട്ടർമാർ എന്നിവർ പങ്കെടുത്തു.
