കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി വോട്ടെടുപ്പ് സാധന സാമഗ്രികളുമായി കിലോമിറ്ററുകൾ താണ്ടി ഉദ്യോഗസ്ഥർ . എറണാകുളം ജില്ലയിലെ വിദൂര പോളിങ് ബൂത്തായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി കുടി കളിലേക്കാണ് ദുർഘടമായ കാനനപാതകൾ താണ്ടി ഉദ്യോഗസ്ഥർ എത്തിയത്. കോതമംഗലം എം.എ.കോളേജിലെ പോളിങ് യന്ത്രവിതരണ കേന്ദ്രത്തിൽ നിന്ന് 4 മണിക്കൂറിലേറെ ജിപ്പിൽ സഞ്ചാരിച്ചാൽ മാത്രമേ കല്ലേലി മേട്,തേര, ഉറിയം പ്പെട്ടി, വാരിയം ,തല വച്ചപ്പാറ, കുഞ്ചിപ്പാറ എന്നി ആദിവാസി ഊരുകളിൽ എത്താൻ സാധിക്കു.
പൂയംകുട്ടിയിൽ പെരിയാറിനു കുറുകെയുള്ള ബ്ലാവന കടത്ത് ചങ്ങാടത്തിൽ കടന്ന് വേണം ഇവിടെ എത്താൻ. ബ്ലാവന കടത്ത് കടന്നാൽ പിന്നെ ദുർഘടമായ കാനനപാതയാണ്. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ട് ചെയ്യാനുള്ള സമയം.