Connect with us

Hi, what are you looking for?

NEWS

അധികാരികൾ കണ്ണ് തുറന്നില്ല, സാമൂഹിക പ്രവർത്തകന്റെ നേതൃത്വത്തിൽ കുട്ടമ്പുഴ റോഡിന്റെ കുഴികൾ അടച്ചു തുടങ്ങി.

ഏബിൾ. സി. അലക്സ്‌

കോതമംഗലം :ശാപ മോക്ഷം കിട്ടാതെ, അവഗണന യുടെ ദുരിതം പേറി തട്ടേക്കാട് – കുട്ടമ്പുഴ റോഡ് പൊട്ടി പൊളിഞ്ഞു ചെളികുളമായി കിടക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദിവസേന നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ പോകുന്ന പ്രധാന റോഡുകൂടിയായിട്ടുപോലും അധികാരികൾ കണ്ട ഭാവം നടിക്കുന്നുമില്ല. ഇരു ചക്ര വാഹനങ്ങളിൽ പകലും, രാത്രി യിലും സഞ്ചരിക്കുന്ന പലരും ഈ മരണ കുഴിയിൽ വീഴുന്നത് നിത്യ സംഭവമാണ്. ഈ കുഴിയിൽ വീഴുന്നത് മൂലം പല വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുന്നതും, മനുഷ്യരുടെ നടുവിന്റെ “നട്ടും, ബോൾട്ടും”ഇളകുന്നതും എണ്ണയും, കുഴമ്പും ഇട്ട് തിരുമ്മുന്നതുമെല്ലാം നിത്യ സംഭവമായി മാറിയിരിക്കുന്നു.

അധികൃതരുടെ അവഗണയിൽ സഹികെട്ട കുട്ടമ്പുഴ നിവാസികൾ അവസാനം മണ്ണിട്ട് വലിയ വലിയ മരണ കുഴികൾ നികത്തി തുടങ്ങി. കുട്ടമ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിൽ താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ നിജാസ് അമ്പാടത്തിന്റെ നേതൃത്വത്തില്‍, നിജാസും, സുഹൃത്തുക്കളും ചേർന്നാണ് തകർന്ന റോഡിലെ കുഴി മണ്ണിട്ട് സഞ്ചാര യോഗ്യമാക്കുന്നത്. അധികാരികളുടെ അവഗണനയിൽ മനം മടുത്താണ് താനും, സുഹൃത്തുക്കളും ഇതിനു മുന്നിട്ടറങ്ങിയതെന്നു നിജാസ് പറഞ്ഞു.

സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ തനിക്ക് ഞായറാഴ്ച മാത്രമേ ഒഴിവ് ലഭിക്കു. ആ ഒഴിവ് ദിവസമാണ് ഇതുപോലെ സാമൂഹിക സേവനത്തിനായി സമയം മാറ്റി വെക്കുന്നത്. ഒരു വലിയ മഴ പെയ്യ്താൽ ഈ കുഴിയിൽഇട്ട മണ്ണ് ഇളകി ചെളികുളമായി മാറുമെന്നും, ആയതിനാൽ എത്രെയും വേഗം കുട്ടമ്പുഴ മുതൽ തട്ടേക്കാട് വരെയുള്ള റോഡ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും നിജാസ് കൂട്ടിച്ചേർത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...