കോതമംഗലം : തട്ടേക്കാട് കുട്ടമ്പുഴ റോഡ് പണി നടക്കുന്ന തട്ടേക്കാട് എട്ടാം മൈൽ ഭാഗത്ത് പുതിയതായി പണിതീർത്ത കെട്ട് ഇടിഞ്ഞു ഭാരവാഹനം താഴേക്ക് തലകീഴായി പതിച്ചു. റോഡ് പണിക്കായി ടാറിങ് മിക്സ്മായി വന്ന ഭാരവാഹനമാണ് അപകടത്തിൽ പെട്ടത്. ടാറിങ് മിക്സ്ഇറക്കുവാനായി വാഹനം ഒതുക്കി നിർത്തിയപ്പോൾ കെട്ട് ഇടിയുകയും വാഹനം താഴേക്ക് പതിക്കുകയുമായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവർ വാഹനത്തിന് പുറത്തേക്ക് ഇറങ്ങിയിരുന്നു. റോഡ് നിർമ്മിക്കുന്നതിനായി പൂർണ്ണമായും ലഭ്യമായ അളവിൽ സ്ഥലം എടുക്കാതെ ടാർ ചെയ്യുന്നതിന് മാത്രം സ്ഥലം എടുത്ത് കെട്ട് പണിതതും, നിർമാണത്തിലെ അപാകതകളുമാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു.
